Latest News

16കാരിയുടെ മൂക്കില്‍ നിന്ന് നീക്കം ചെയ്തത് പൂര്‍ണ വളര്‍ച്ചയെത്തിയ പല്ല്

16കാരിയുടെ മൂക്കില്‍ നിന്ന് നീക്കം ചെയ്തത് പൂര്‍ണ വളര്‍ച്ചയെത്തിയ പല്ല്
X

മനാമ: മൂക്കിനുള്ളില്‍ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 16കാരിയുടെ മൂക്കില്‍ നിന്ന് നീക്കം ചെയ്തത് പൂര്‍ണ വളര്‍ച്ചയെത്തിയ പല്ല്. ബഹ്‌റൈനിലാണ് സംഭവം.

കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഇഎന്‍ടി കണ്‍സള്‍ട്ടന്റ് പ്രഫസര്‍ ഹെഷം യൂസിഫ് ഹസന്റെ നേൃത്യത്വത്തിലാണ് പല്ല് നീക്കം ചെയ്തത്. ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മൂക്കില്‍ നിന്നും പല്ല് പുറത്തെടുത്തത്. മൂക്കിനുള്ളില്‍ തടസ്സം അനുവഭപ്പെടുന്നതായും എന്തോ തിങ്ങിനിറഞ്ഞത് പോലെ തോന്നുന്നെന്നുമാണ് ഇ എന്‍ ടി വിഭാഗത്തിലെത്തിയ പെണ്‍കുട്ടി പറഞ്ഞത്. ഇതേ തുടര്‍ന്ന് എന്‍ഡോസ്‌കോപ്പി, സി റ്റി സ്‌കാന്‍ എന്നിവ നടത്തി.

പരിശോധനയില്‍ മൂക്കിനുള്ളില്‍ പല്ല് പോലെയുള്ള എന്തോ വസ്തു ഉള്ളതായി കണ്ടെത്തുകയായിരുന്നു. മൂക്കിലെ ദ്വാരത്തിന് നടുവിലായാണ് ഇതിന്റെ സ്ഥാനമെന്നും വ്യക്തമായി. തുടര്‍ന്ന് ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പല്ല് നീക്കം ചെയ്തത്. രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും പ്രഫസര്‍ ഹസന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it