Latest News

മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് വി ശിവന്‍കുട്ടി,പി രാജീവ്, ഡോ. ആര്‍ ബിന്ദു

വി ശിവന്‍കുട്ടി-വിദ്യാഭ്യാസം,തൊഴില്‍; പി രാജീവ്-വ്യവസായം, നിയമം; ഡോ. ആര്‍ ബിന്ദു-ഉന്നതവിദ്യാഭ്യാസം

മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് വി ശിവന്‍കുട്ടി,പി രാജീവ്, ഡോ. ആര്‍ ബിന്ദു
X

വി ശിവന്‍കുട്ടി-വിദ്യാഭ്യാസം,തൊഴില്‍

3949 വോട്ടുകള്‍ക്കാണ് നേമത്ത് കുമ്മനത്തെ ശിവന്‍ കുട്ടി മുട്ടുകുത്തിച്ചത്. തിരുവനന്തപുരം മുന്‍ മേയര്‍. 2006ല്‍ തിരുവനന്തപുരം ഇൗസ്റ്റില്‍ നിന്നും 2011ല്‍ നേമത്ത് നിന്നും നിയമസഭയിലെത്തി. എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു. എല്‍എല്‍ബി ബിരുദധാരി. ഇടതു ബുദ്ധിജീവിയായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ മകന്‍ ആര്‍ പാര്‍വതീദേവിയാണ് ഭാര്യ(പിഎസ് സി അംഗം)

പി രാജീവ്-വ്യവസായം, നിയമം

ദേശാഭിമാനി ചീഫ് എഡിറ്ററും മുന്‍ രാജ്യസഭാംഗവുമായ പി രാജീവ് 15336 വോട്ടുകള്‍ക്ക് കളമശ്ശേരിയില്‍ നിന്ന് വിജയിച്ചു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും എല്‍എല്‍ബിയും നേടി. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം. ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 2019ല്‍ എറണാകുളത്ത് നിന്ന പാര്‍ലമെന്റിലേക്ക് മല്‍സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. കുസാറ്റ് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടറായ എ വാണി കേസരിയാണ് ഭാര്യ.

ഡോ. ആര്‍ ബിന്ദു-ഉന്നതവിദ്യാഭ്യാസം

ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റുള്ള പ്രഫ. ആര്‍ ബിന്ദു(54) ഇരിങ്ങാലക്കുടയില്‍ നിന്ന് 5949 വോട്ടുകള്‍ക്കാണ് ജയിച്ചത്. എന്‍ രാധാകൃഷ്ണന്റെയും കെകെ ശാന്തകുമാരുയുടേയും മകളാണ്. എസ്എഫ് ഐയിലൂടെ പൊതുപ്രവര്‍ത്തനം. തൃശ്ശൂര്‍ മുന്‍ മേയര്‍. തൃശ്ശൂര്‍ കേരള വര്‍മകോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജുമായിരുന്നു. സപിഎം ജില്ലാ കമ്മിറ്റിയംഗം. അഖിലേന്ത്യ മഹിളാ അസോസിയേഷന്റെ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം. എല്‍ഡിഎഫ് കണ്‍വീനര്‍ എം വിജയരാഘവന്റെ ഭാര്യയാണ്. മകന്‍ വി ഹരികൃഷ്ണന്‍ മഞ്ചേരി ജില്ലാ കോടതിയില്‍ അഭിഭാഷകനാണ്.



Next Story

RELATED STORIES

Share it