- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്; മുന്നണികള്‍ക്ക് നെഞ്ചിടിപ്പു കൂടുന്നു
നേമത്ത് ഇടത് സംഘടനാശേഷിയോട് ചേര്‍ന്നു ന്യൂനപക്ഷ വിഭാഗങ്ങള്‍

തിരുവനന്തപുരം: ഒരു മാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ശേഷം സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. 2.74 കോടി വോട്ടര്‍മാരാണ് നാളെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ ബൂത്തിലേക്ക് കടക്കുക. 957 സ്ഥാനാര്‍ഥികളാണ് ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുള്ളത്. ഇടതു മുന്നേറ്റം നടത്തിയ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയുള്ള തിരഞ്ഞെടുപ്പില്‍ അനുകൂലരാഷ്ട്രീയ സാഹചര്യമെന്ന് ഇടതുപക്ഷം വിലയിരുത്തുമ്പോഴും, നിയമസഭ വോട്ടിങ് പറ്റേണിലെ മാറ്റം അവര്‍ തിരിച്ചറിയുന്നുണ്ട്. കോവിഡാനന്തര കാലമായതിനാല്‍, ദുരിത കാലത്തെ ചെറുസഹായങ്ങള്‍ പോലും ജനം മറക്കില്ല എന്നാണ് ഇടതുപക്ഷം നിരീക്ഷിക്കുന്നത്. സാധാരണക്കാരുടെ വോട്ടു തങ്ങളുടെ പെട്ടിയില്‍ വീഴുമെന്നാണ് അവര്‍ കരുതുന്നത്.
എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ ചെറു ആനുകൂല്യങ്ങള്‍ എന്നതിനപ്പുറം രാഷ്ട്രീയ പ്രശ്‌നങ്ങളാണ് നിര്‍ണായക പരിഗണനാവിഷയങ്ങള്‍. ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഫാഷിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ നിര്‍ബന്ധിരാവുന്നുണ്ട്. നേമം, മഞ്ചേശ്വരം, കഴക്കൂട്ടം, കോന്നി, തിരുവനന്തപുരം, തൃശ്ശൂര്‍ തുടങ്ങിയ നിരവധി മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ സംഘപരവാരത്തെ പരാജയപ്പെടുത്താന്‍, ഇടതും വലതും നോക്കാതെയാണ് നിലപാട് സ്വീകരിക്കുന്നത്. മറ്റു വിഭാഗങ്ങള്‍ക്കൊന്നും അത്തരം ഒരു പ്രതിസന്ധി ഉയര്‍ന്നുവരുന്നതായി കാണുന്നില്ല.
സ്ഥാനാര്‍ഥി, വിജയസാധ്യത എന്നിവ നോക്കി ന്യൂനപക്ഷ വോട്ടുകള്‍ ഇരുമുന്നണിക്കായി പലയിടത്തും മാറുന്നുണ്ട്. പൂഞ്ഞാര്‍, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളില്‍ ഇടതിനും വലതിനുമായി വോട്ടുമാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ നേമത്ത് അന്തിമഘട്ടത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ പൊതു തീരുമാനത്തോട് ചേര്‍ന്ന് സംഘടന ശേഷിയുള്ള ഇടതുപക്ഷത്തിന് വോട്ടു ചെയ്യുമെന്നാണ് അറിയുന്നത്. മാസ് എന്‍ട്രിയോടെ കടന്ന് വന്ന കെ മുരളീധരന് മണ്ഡലത്തിലെ ചില വിഭാഗങ്ങളുടെ വോട്ട് സമാഹരിക്കാന്‍ കഴിയില്ലെന്ന സര്‍വെ ഫലങ്ങളുടെ പശ്ചാത്തലത്തിലും, കോണ്‍ഗ്രസിന്റെ നിര്‍ജ്ജീവമായ സംഘടനാഘടകങ്ങളും കെ മുരളീധരന്റെ സാധ്യതകളെ ചുരുക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ കാര്യമായ പ്രകടനം കാഴ്ചവെയ്ക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നില്ല. മതനിരപേക്ഷ പക്ഷത്ത് നില്‍ക്കുന്ന കെ മുരളീധരനോടുള്ള വിയോജിപ്പല്ല, മറിച്ച് ഫാഷിസത്തെ പരാജയപ്പെടുത്താന്‍ കൂടുതല്‍ വിജയസാധ്യതയുള്ള വി ശിവന്‍കുട്ടിയെ പിന്‍തുണക്കാനാണ് മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള എസ്ഡിപിഐ നിലപാട്. വെല്‍ഫെയര്‍ പാര്‍ട്ടി, മുസലിം ലീഗിനോട് ചേര്‍ന്ന് മജാഹിദ് വിഭാഗങ്ങള്‍, എന്നിവര്‍ക്ക് ചെറിയ തോതില്‍ ആശക്കുഴപ്പമുണ്ട്. പക്ഷേ അന്തിമഘട്ടത്തില്‍ ഇടതു പക്ഷത്തിന്റെ സംഘടനാ ശേഷിയും തദ്ദേശ തിരഞ്ഞെടുപ്പിലെ അവരുടെ പ്രകടനവും, സര്‍വേ ഫലങ്ങളും വി ശിവകുട്ടിയിലേക്കാണ് മണ്ഡലത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒന്നടങ്കം എത്തുന്നത്. പിഡിപി ഉള്‍പ്പെടെ ഇടതുപക്ഷത്തിന് പിന്‍തുണയുമായി രംഗത്തുണ്ട്. അപ്രധാനമായ പല മണ്ഡലത്തിലും ഇക്കുറി ശക്തമായ മല്‍സരമാണ് നടക്കുന്നത്. ഒരു പുതുമുഖ സ്ഥാനാര്‍തികളെ ഇരുമുന്നണികളും രംഗത്തിറക്കിയതാവാം അപ്രതീക്ഷിതമായി ചില മണ്ഡലങ്ങളില്‍ മല്‍സരം കനക്കാന്‍ കാരണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















