ടോക്യോ ഒളിമ്പിക്‌സ്: രണ്ട് അത്‌ലറ്റുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ടോക്യോ: ഒളിമ്പിക്‌സ് ആരംഭിക്കാന്‍ അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ ടോക്യോ ഒളിമ്പിക്‌സ് പങ്കെടുക്കുന്ന രണ്ട് അത്‌ലറ്റുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ ഒരാള്‍ ഒളിമ്പിക്‌സ് ഗ്രാമത്തിലും അടുത്ത രണ്ടാമന്‍ ഗ്രാമത്തിനു പുറത്തുമാണ് താമസിക്കുന്നത്.
ആദ്യ കേസ് കഴിഞ്ഞ ദിവസമാണ് റിപോര്‍ട്ട് ചെയ്തത്. എങ്കിലും ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചയാള്‍ അത്‌ലറ്റല്ല.
കൊവിഡ് മഹാമാരിക്കാലത്ത് പ്രശ്‌നരഹിതമായി ഒളിമ്പിക്‌സ് പൂര്‍ത്തിയാക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് ഒളിമ്പിക് കമ്മിറ്റി എക്‌സിക്യൂട്ടിവ് ബോര്‍ഡ് പ്രസിഡന്റ് തോമസ് ബാഷ് പറഞ്ഞു.
ജൂലൈ 23 മുതല്‍ ആഗസ്ത് 16 വരെ നടക്കുന്ന ഒളിമ്പിക്‌സ് മല്‍സരങ്ങളില്‍ 15,000 പേര്‍ പങ്കെടുക്കും.
ഒളിമ്പിക്‌സില്‍ പങ്കെടുക്കാനെത്തിയ 15 പേര്‍ക്ക് മാത്രമാണ് ഇതുവരെ വിമാനത്താവളത്തില്‍ വച്ച് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ഏകദേശം 0.1 ശതമാനം വരും.
കഴിഞ്ഞ വര്‍ഷം നടക്കേണ്ട ഒളിമ്പിക്‌സ് ഒരു വര്‍ഷം നീട്ടിവയ്ക്കുകയായിരുന്നു.
ടോക്കിയോവില്‍ കഴിഞ്ഞ ദിവസം 1,271 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.
RELATED STORIES
ഭക്ഷ്യസാമഗ്രികള് ഹോട്ടലിലെ ശുചിമുറിയില്;ചോദ്യം ചെയ്ത ഡോക്ടര്ക്ക്...
16 May 2022 4:46 AM GMTമന്ത്രി എം വി ഗോവിന്ദന്റെ കാര് അപകടത്തില്പെട്ടു
16 May 2022 4:22 AM GMTമകളെ ഭാര്യാ സഹോദരന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കിയ യുവാവിനെതിരേ ...
16 May 2022 3:32 AM GMTആളൊഴിഞ്ഞ പറമ്പില് നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്ക്ക് പതിനഞ്ച്...
16 May 2022 3:13 AM GMTവിദ്വേഷ പ്രസംഗം: പി സി ജോര്ജിന്റെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന്...
16 May 2022 2:31 AM GMTകല്ലംകുഴി ഇരട്ടക്കൊല: 25 പ്രതികളും കുറ്റക്കാര്; ശിക്ഷാവിധി ഇന്ന്
16 May 2022 2:17 AM GMT