Latest News

മായന്‍ വിശ്വാസികള്‍ പറയുന്നു ഇന്നാണ് ലോകാവസാനം

മുന്‍പ് 2012 ഡിസംബര്‍ 21ന് ലോകാവസാനം സംഭവിക്കുമെന്ന് ഇവര്‍ പ്രചരിപ്പിച്ചിരുന്നു. അന്ന് ലോകാവസാനം സംഭവിക്കാഞ്ഞതിനാല്‍ പുതിയ തിയ്യതി പ്രഖ്യാപിക്കുകയായിരുന്നു.

മായന്‍ വിശ്വാസികള്‍ പറയുന്നു    ഇന്നാണ് ലോകാവസാനം
X

ലണ്ടന്‍: മായന്‍ കലണ്ടര്‍ അനുസരിച്ച് 2020 ജൂണ്‍ 21 ന് ലോകം അവസാനിക്കുമെന്നാണ് പ്രവചനം. സൂര്യഗ്രഹണത്തോടെ ലോകം ഇരുട്ടിലാകുമെന്നും ഇതോടെ ലോകം അവസാനിക്കുമെന്നുമാണ് മായന്‍ വിശ്വാസം. തെറ്റായ പ്രവചനങ്ങളുടെ പേരില്‍ ശ്രദ്ധേയമാണ് മായന്‍ കലണ്ടര്‍. മുന്‍പ് 2012 ഡിസംബര്‍ 21ന് ലോകാവസാനം സംഭവിക്കുമെന്ന് ഇവര്‍ പ്രചരിപ്പിച്ചിരുന്നു. അന്ന് ലോകാവസാനം സംഭവിക്കാഞ്ഞതിനാല്‍ പുതിയ തിയ്യതി പ്രഖ്യാപിക്കുകയായിരുന്നു. സൂര്യഗ്രഹണം നടക്കുന്ന ജൂണ്‍ 21ന് ലോകാവസാനവും സംഭവിക്കുമെന്നാണ് മായന്‍ വിഭാഗക്കാരുടെ പുതിയ വിശ്വാസം. ക്രിസ്തുവിന് അഞ്ചാം നൂറ്റാണ്ടു മുന്‍പ് പ്രചാരത്തില്‍ വന്നതാണ് മായന്‍ വിശ്വാസം എന്നാണ് കരുതപ്പെടുന്നത്. മധ്യ അമേരിക്ക, കൊളംബിയ എന്നീ പ്രദേശങ്ങളിലാണ് മായന്‍ വിശ്വാസികള്‍ കൂടുതലായി ഉള്ളത്.


Next Story

RELATED STORIES

Share it