രാഷ്ട്രീയപരാമര്‍ശം: കരസേന മേധാവിക്കെതിരേ രാഷ്ട്രപതിക്ക് ടി എന്‍ പ്രതാപന്റെ പരാതി
ഡല്‍ഹിയിലെ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടയിലാണ് കരസേനാ മേധാവി ജനറല്‍ ബിബിന്‍ റാവത്ത് പൗരത്വ ഭേദഗതി നിയമത്തെ പരാമര്‍ശിച്ചുകൊണ്ട് രാഷ്ട്രീയച്ചുവയുളള പ്രസ്താവന ഇറക്കിയത്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ അംഗവുമായ ടി എന്‍ പ്രതാപന്‍ കരസേന മേധാവിക്കെതിരേ രാഷ്ട്രപതിക്ക് കത്തയച്ചു. കരസേന മേധാവിയുടെ രാഷ്ട്രീയ പ്രസ്താവനയ്‌ക്കെതിരേയാണ് പ്രതാപന്‍ രൂക്ഷമായി പ്രതികരിച്ചത്. കരസേന മേധാവി നിയമലംഘനം നടത്തിയെന്നാണ് പ്രതാപന്റെ ആരോപണം.
ഡല്‍ഹിയിലെ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടയിലാണ് കരസേനാ മേധാവി ജനറല്‍ ബിബിന്‍ റാവത്ത് പൗരത്വ ഭേദഗതി നിയമത്തെ പരാമര്‍ശിച്ചുകൊണ്ട് രാഷ്ട്രീയച്ചുവയുളള പ്രസ്താവന ഇറക്കിയത്.
'സായുധ കലാപത്തിലേക്ക് ആള്‍ക്കൂട്ടത്തെ നയിക്കുന്നവര്‍ നേതാക്കളല്ല'', എന്നായിരുന്നു പൗരത്വ പ്രക്ഷോഭത്തെക്കുറിച്ച് ബിപിന്‍ റാവത്തിന്റെ പ്രതികരണം. പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് കൊടുമ്പിരിക്കൊള്ളുമ്പോള്‍ ആദ്യമായാണ് കരസേനാമേധാവി രാഷ്ട്രീയപരാമര്‍ശം നടത്തുന്നത്. ഇതിന് പിന്നാലെ രാഷ്ട്രീയചായ്‌വില്ലാതെ നിഷ്പക്ഷമായി കൊണ്ടുപോകേണ്ട പദവിയിലിരുന്ന് ഒരു രാഷ്ട്രീയ നിലപാടിനെ കരസേനാമേധാവി പിന്തുണച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളടക്കം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം സംസാരിക്കാന്‍ കരസേനാമേധാവിയെ അനുവദിച്ചാല്‍ രാജ്യം എങ്ങോട്ട് നീങ്ങുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം. മുന്‍ സൈനിക മേധാവികളും റാവത്തിനെതിരേ രംഗത്തുവന്നിരുന്നു.
RELATED STORIES
ഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT'ബ്രിജ്ഭൂഷനെ ജൂണ്‍ 9നകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്‍...';...
2 Jun 2023 1:15 PM GMTഹജ്ജ് ക്യാംപ് സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍; ആദ്യ വിമാനം ഞായറാഴ്ച ...
2 Jun 2023 12:55 PM GMTഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി
2 Jun 2023 12:47 PM GMT