Latest News

ടിഎംസിഎ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

ടിഎംസിഎ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
X

മനാമ: തലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍ മനാമ കെഎംസിസി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. പ്രസിഡണ്ട് വി പി ഷംസു അധ്യക്ഷത വഹിച്ച സംഗമത്തില്‍ ലോക കേരള സഭാംഗവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ സുബൈര്‍ കണ്ണൂര്‍, റഷീദ് മാഹി, ടിഎംസിഎ രക്ഷാധികാരികളായ കെ പി ഫുവാദ് , സാദിഖ് കുഞ്ഞിനെല്ലി, സ്‌പോര്‍ട് സെക്രട്ടറി ടി സി എ ജാവേദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. അബ്ദുറഹിമാന്‍ ചീക്കോട് റമദാന്‍ സന്ദേശം നല്‍കി. ടിഎംസിഎ സെക്രട്ടറി നവാസ് തലശ്ശേരി സ്വാഗതവും ട്രഷറര്‍ അഫ്‌സല്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഫിറോസ് മാഹി, ഷമീം കാത്താണ്ടി, വി കെ ഫിറോസ്, ബിനിയാമിന്‍, നസീബ്, റാഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.


Next Story

RELATED STORIES

Share it