Latest News

ടൈറ്റാനിയം ജോലി തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍

ടൈറ്റാനിയം ജോലി തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍
X

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയിലായി. പ്രധാന ഇടനിലക്കാരിയായ ദിവ്യാ നായരെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും വെഞ്ഞാറമൂട് പോലിസാണ് കസ്റ്റഡിയിലെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് 29 പേരില്‍ നിന്നായി ഒരുകോടി 85 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടപടി. ദിവ്യാ നായര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. കന്റോണ്‍മെന്റ് പോലിസും വെഞ്ഞാറമൂട് പോലിസുമാണ് കേസെടുത്തത്. ടൈറ്റാനിയം ലീഗല്‍ എജിഎം ശശി കുമാരന്‍ തമ്പി അഞ്ചാം പ്രതിയാണ്.

പണം നേരിട്ട് വാങ്ങിയ ദിവ്യാ നായര്‍ ഒന്നാം പ്രതി, ദിവ്യയുടെ ഭര്‍ത്താവ് രാജേഷും പ്രതിയാണ്. പ്രേംകുമാര്‍, ശ്യാംലാല്‍ എന്നിവരാണ് മറ്റ് പ്രതികള്‍. പണം നല്‍കി ജോലി കിട്ടാതെ കബളിക്കപ്പെട്ട തിരുവനന്തപുരം സ്വദേശികളുടെ പരാതികളിലാണ് കേസുകളെടുത്തിരിക്കുന്നത്. മാസം 75,000 രൂപ ശമ്പളത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടുതവണയായി 10 ലക്ഷം 2018 ഡിസംബറില്‍ വാങ്ങിയെന്നാണ് കന്റോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതി. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് യുവതി പോലിസിനെ സമീപിച്ചത്. സമാനപരാതിയിലാണ് വെഞ്ഞാറമൂട് പോലിസും കേസെടുത്തത്.

Next Story

RELATED STORIES

Share it