Latest News

തിരൂർ മെഡിക്കൽ സ്റ്റോഴ്സ് സ്ഥാപകൻ അന്തരിച്ചു

തിരൂർ മെഡിക്കൽ സ്റ്റോഴ്സ് സ്ഥാപകൻ അന്തരിച്ചു
X

തിരൂർ: മലബാറിലെ ആദ്യകാല റെജിസ്ട്രേഡ് ഫാർമസിസ്‌റ്റും തിരൂർ മെഡിക്കൽ സ്റ്റോർ സാരഥിയുമായ തയ്യിൽ കിഴക്കേതിൽ കുഞ്ഞിമൊയ്തു (93) എന്ന കുഞ്ഞിപ്പ നിര്യാതനായി.

1954 ൽ മദ്രാസ് മെഡിക്കൽ കോളേ ജിൽ ചേർന്നു ഡി ഫാം കരസ്ഥമാക്കി. 1957ൽ തിരൂർ കോർട്ട് റോഡിൽ "തിരൂർ മെഡിക്കൽ സ്റ്റോഴ്സ്" എന്ന പേരിൽ ഫാർമസി തുടങ്ങി. വിവിധ മത സാമൂഹിക സംഘടനകളിൽ പ്രവർത്തിച്ചു. 1968-70 കാലഘട്ടങ്ങളിൽ നടുവിലങ്ങാടി ഹിദായത്ത് സിബിയാൻ മദ്രസ കമ്മിറ്റി ഖജാൻജി ആയി, മലബാർ മുസ്ലിം അസോസിയേഷൻ MMA ലെ മെമ്പർഷിപ്, തിരൂർ MDPS കമ്മിറ്റി മെമ്പർ, തിരൂർ ഇസ്ലാമിക് സെന്റർ പ്രഥമ കമ്മിറ്റി മെമ്പർ, തിരുർ മസ്ജിദ് സഫ പ്രഥമ സകാത് കമ്മിറ്റി മെമ്പർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. പിതാവ് സൂപ്പികുട്ടി കുരിക്കൾ. മാതാവ് പെരിങ്ങാട്ടോടി ഫാത്തിമ.

സഹോദരങ്ങൾ : മർഹൂം ടികെ അബൂബക്കർ എന്ന ബാവ, ഡോ. മുഹമ്മദ് കുട്ടി കുരിക്കൾ , കെ അബ്ദുറഹ്മാൻ, മർഹൂം ആയിശ, ഫാത്തിമ (പാത്തുമോൾ).

മക്കൾ: ടി കെ ജമീല, പരേതയായ സഫിയ, സുബൈദ, ആരിഫ, സാജിത, ഡോ. അലി അഷ്‌റഫ്, സിദ്ധീഖ്, ഡോ. മുഹമ്മദ് യഹ്‌യ (പെരിന്തൽമണ്ണ കിംസ് അൽശിഫ ഹോസ്പിറ്റൽ), അഡ്വ മുഹമ്മദ് അസ്‌ലം (ദുബായ് ഇസ്ലാമിക് ബേങ്ക്), മുഹമ്മദ് യാസിർ ( ഖത്തർ പെട്രോളിയം).

മയ്യത്ത് നമസ്ക്കാരം ഞായാറഴ്ച വൈകീട്ട് 4.30ന് നടുവിലങ്ങാടി ജുമാമസ്ജിദിൽ നടക്കും.

ശേഷം നടുവിലങ്ങാടി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ മറവു ചെയ്യും.

Next Story

RELATED STORIES

Share it