Latest News

അക്ബറലി മമ്പാടിനെ അനുസ്മരിച്ച് തിരൂര്‍ നഗരം

അക്ബറലി മമ്പാടിനെ അനുസ്മരിച്ച് തിരൂര്‍ നഗരം
X

തിരൂര്‍: മൂന്ന് പതിറ്റാണ്ടുകാലം സാമൂഹ്യസാംസ്‌കാരികരംഗത്ത് തിരൂരിന്റെ നിറസാന്നിധ്യമായിരുന്ന വിട പറഞ്ഞ അക്ബറലി മമ്പാടിനെ അനുസ്മരിച്ച് തിരൂര്‍ നഗരം. കൃഷി ഓഫിസര്‍ കൂടിയായ അക്ബറലി നല്ലൊരു സൗഹ്യദവലയത്തിന്റെ ഉടമയായിരുന്നുവെന്ന് തിരൂര്‍ ചേംബര്‍ ഹാളില്‍ തിരൂര്‍ പൗരാവലി സൗഹ്യദ കൂട്ടായ്മ നടത്തിയ അനുസ്മരണത്തില്‍ പങ്കെടുത്ത സുഹ്യത്തുക്കളും വിവിധ സംഘടനാ പ്രതിനിധികളും അഭിപ്രായപ്പട്ടു. ആദരിക്കലിനും പ്രോല്‍സാഹനത്തിനും തിരൂര്‍ നഗരത്തില്‍ വലിയ സ്ഥാനമാണ് അക്ബറലി നല്‍കിയത്.

മമ്പാട് സ്വദേശിയാണെങ്കിലും ജീവിതത്തിന്റെ സിംഹഭാഗവും തിരൂരിലായതിനാല്‍ നല്ലൊരു സുഹ്യദ് വലയം തന്നെ അവിടെ അദ്ദേഹത്തിനുണ്ടായിരുന്നു.

തിരൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ ഉദ്ഘാടനം ചെയ്തു. കെ പി ഒ റഹ്മത്തുള്ള അനുസ്മരണ പ്രഭാഷണം നടത്തി. സേല്‍ട്ടി തിരൂര്‍ അധ്യക്ഷത വഹിച്ചു.

ബഷീര്‍ പുത്തന്‍വീട്ടില്‍, ഗായകന്‍ ഫിറോസ് ബാബു, കൗണ്‍സിലര്‍ കെ, കെ സലാം മാസ്റ്റര്‍, പി എ ബാവ, മുനീര്‍ കുറുമ്പടി, പാറയില്‍ ഫസലു, ഹമീദ് കൈനിക്കര, വി വി സത്യാനന്ദന്‍, പി എ റഷീദ്, കെ വി രവീന്ദ്രന്‍ രമ ശശിധരന്‍, സലാം പറവണ്ണ, പി ടി കെ കുട്ടി, അനില്‍ കോവിലകം, സി വി ജയേഷ്, മുജീബ് താനാളൂര്‍, പി വി സമദ് മുളിയത്തില്‍, ഹംസ മാസ്റ്റര്‍ തുടങ്ങിയവരും അക്ബറലിയുടെ മകന്‍ ഷിബി അക്ബറലിയും ഓര്‍മകള്‍ പങ്കുവച്ചു. അശോകന്‍ വയ്യാട്ട് സ്വാഗതവും പി പി അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it