Latest News

ടിഞ്ചു മൈക്കിള്‍ കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി ശനിയാഴ്ച

ടിഞ്ചു മൈക്കിള്‍ കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി ശനിയാഴ്ച
X

പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങല്‍ ടിഞ്ചു മൈക്കിള്‍ കൊലക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. തടിക്കച്ചവടക്കാരന്‍ കോട്ടാങ്ങല്‍ സ്വദേശി നസീറാണ് കേസിലെ പ്രതി.ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും. പ്രതിക്കെതിരായ കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും കുറ്റക്കാരനാണെന്നും പത്തനംതിട്ട കോടതി വിധിച്ചു.

ഭര്‍ത്താവുമായി പിണങ്ങി സ്‌കൂള്‍ കാലത്തെ കാമുകനൊപ്പം ടിഞ്ചു ജീവിക്കുന്നതിനിടെയായിരുന്നു അതിദാരുണകൊലപാതകം. തടിക്കച്ചവടക്കാരനായ നസീര്‍ വീട്ടില്‍ ആരുമില്ലെന്ന് കണ്ട് ടിഞ്ചുവിനെ ഉപദ്രവിക്കുകയായിരുന്നു. തടി വാങ്ങുന്നതിനായാണ് നസീര്‍ വീട്ടിലെത്തിയത്. ടിഞ്ചുവിനെ നസീര്‍ വീട്ടില്‍ക്കയറി ബലാല്‍സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തി. കട്ടിലില്‍ തലയിടിപ്പിച്ച് അബോധാവസ്ഥയിലാക്കി കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.

20മാസത്തിനുശേഷം ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ലോക്കല്‍ പോലിസ് ആത്മഹത്യയാണെന്ന് കരുതിയ കേസ് ടിഞ്ചുവിന്റെ സുഹൃത്ത് ടിജിന്റെ പരാതിയില്‍ 2020 ഫെബ്രുവരിയില്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. 2019 ഡിസംബര്‍ 15 നടന്ന സംഭവത്തില്‍ 2021 ഒക്ടോബറിലാണ് പ്രതി കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നസീര്‍ പിടിയിലാകുന്നത്. തടി കച്ചവടക്കാരുടെ രീതിയിലുള്ള കെട്ടാണ് പ്രതിയിലേക്കുള്ള അന്വേഷണം എത്തിച്ചത്.

Next Story

RELATED STORIES

Share it