Latest News

മലപ്പുറം കരുവാരക്കുണ്ടില്‍ വീണ്ടും കടുവ; ദിവസങ്ങള്‍ക്കു മുമ്പ് ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെന്ന് നാട്ടുകാര്‍

മെയ് 15നാണ് ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

മലപ്പുറം കരുവാരക്കുണ്ടില്‍ വീണ്ടും കടുവ; ദിവസങ്ങള്‍ക്കു മുമ്പ് ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെന്ന് നാട്ടുകാര്‍
X

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍. രണ്ടു തവണ പ്രദേശത്ത് കടുവയെ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫോറസ്റ്റ് അധികൃതര്‍ പരിശോധന ഊര്‍ജ്ജിതമാക്കി.

ദിവസങ്ങള്‍ക്കു മുമ്പ് ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവ തന്നെയാണ് തങ്ങള്‍ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുവയെ ഇതുവരെയായും പിടികൂടാന്‍ കഴിയാത്തതില്‍ അധികൃതര്‍ക്കെതിരേ വലിയ രീതിയിലുള്ള വിമര്‍ശനമാണുയരുന്നത്. കടുവ ഭീതി കാരണം, തങ്ങള്‍ക്ക് ജോലിക്കു കൂടി പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.

മെയ് 15നാണ് ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റാവുത്തന്‍കാവ് ഭാഗത്ത് സ്ലോട്ടര്‍ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം. രാവിലെ ആറരയോടെ റബ്ബര്‍ ടാപ്പിങ്ങിന് പോയപ്പോള്‍ കടുവ ആക്രമിക്കുകയായിരുന്നു

ഗഫൂറിനെ കടുവ കടിച്ചു കൊണ്ടുപോവുന്നതു കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളി സമദാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്നു നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സമദും ഗഫൂറിനൊപ്പം തോട്ടത്തിലുണ്ടായിരുന്നു. ഇരുവരെയും കടുവ ആക്രമിക്കാന്‍ ഓടിയടുത്തു. ഗഫൂറിനെ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടു പോയതായാണ് പറയുന്നത്. വനാതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയാണ് സംഭവം നടന്നത്.

Next Story

RELATED STORIES

Share it