Sub Lead

തുഷാറിനെ കുടുക്കിയത് അജ്മാന്‍ പോലിസിന്റെ തന്ത്രപരമായ നീക്കം

തുഷാറിന്റെ പേരില്‍ ഉമ്മുല്‍ ഖുവൈനിലുള്ള സ്ഥലം വാങ്ങാനെന്ന പേരില്‍ അജ്മാന്‍ പോലിസ് മലയാളി വ്യാപാരിയെ വേഷം കെട്ടിക്കുകയായിരുന്നു. ഉമ്മുല്‍ ഖുവൈനിലുള്ള ഈ സ്ഥലത്തിന് മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ വില നല്‍കാമെന്നേറ്റപ്പോള്‍ തുഷാര്‍ പോലിസ് ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു

തുഷാറിനെ കുടുക്കിയത് അജ്മാന്‍ പോലിസിന്റെ തന്ത്രപരമായ നീക്കം
X

അജ്മാന്‍: വണ്ടിച്ചെക്ക് കേസില്‍ പിടിയിലായ എന്‍ഡിഎ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ പോലിസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. തനിക്ക് കിട്ടാനുള്ള പണത്തിന്റെ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മതിലകം പുതിയകാവ് സ്വദേശി നാസില്‍ അബ്ദുല്ല നല്‍കിയ പരാതിയയെ തുടര്‍ന്ന് അജ്മാന്‍ പോലിസ് നാട്ടിലുള്ള പ്രതിയെ പിടികൂടാനായി പ്രത്യേകം പദ്ധതി തയ്യാറാക്കുകയായിരുന്നു.

തുഷാറിന്റെ പേരില്‍ ഉമ്മുല്‍ ഖുവൈനിലുള്ള സ്ഥലം വാങ്ങാനെന്ന പേരില്‍ അജ്മാന്‍ പോലിസ് മലയാളി വ്യാപാരിയെ വേഷം കെട്ടിക്കുകയായിരുന്നു. ഉമ്മുല്‍ ഖുവൈനിലുള്ള ഈ സ്ഥലത്തിന് മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ വില നല്‍കാമെന്നേറ്റപ്പോള്‍ തുഷാര്‍ പോലിസ് ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. ദുബയിലെത്തുമ്പോള്‍ സംസാരിക്കാം എന്ന പറയുകയും അത് പ്രകാരം ദുബയിലെ ഒരു ഹോട്ടലില്‍ കച്ചവടം ഉറപ്പിക്കാനെത്തിയപ്പോള്‍ തന്നെ പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് അജ്മാന്‍ നുഐമിയ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു.

തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരിലുള്ള ബോയിങ്് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന് വേണ്ടി ഉപകരാര്‍ നടത്തുന്ന സ്ഥാപനമായിരുന്നു എന്‍ജിനീയറായ നാസില്‍ അബ്ദുല്ലയുടെ ഹാര്‍മണി ഇലക്ടോണിക്‌സ് ആന്റ് മെക്കാനിക്കല്‍ എന്ന കോണ്‍ട്രാക്ടിങ് കമ്പനി ചെയ്തിരുന്നത്. ഈ സ്ഥാപനത്തിന് നല്‍കാനുണ്ടായിരുന്ന പണം നല്‍കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് വേതനം പോലും നല്‍കാതെ കഷ്ടപ്പെടുകയും രണ്ട് വര്‍ഷം തടവ് അനുഭവിക്കുകയും ചെയ്തതായി നാസില്‍ അബ്ദുല്ല തേജസ് ന്യൂസിനോട് പറഞ്ഞു. തുഷാറിനെതിരെയുള്ള ക്രിമിനല്‍ കേസിന് പുറമെ സിവില്‍ കേസുമായും മുന്നോട്ട് പോകുമെന്നും നാസില്‍ അബ്ദുല്ല പറഞ്ഞു.

Next Story

RELATED STORIES

Share it