Latest News

നിലമ്പൂരിലെ വോട്ടര്‍മാര്‍ എസ്ഡിപിഐക്ക് ഒപ്പം: തുളസീധരന്‍ പള്ളിക്കല്‍

നിലമ്പൂരിലെ വോട്ടര്‍മാര്‍ എസ്ഡിപിഐക്ക് ഒപ്പം: തുളസീധരന്‍ പള്ളിക്കല്‍
X

കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ജനപക്ഷ രാഷ്ട്രീയത്തെ തിരിച്ചറിയുമെന്നും വോട്ടുകള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് അനുകൂലമാവുമെന്നും സംസ്ഥാന ഉപാധ്യക്ഷന്‍ തുളസീധരന്‍ പള്ളിക്കല്‍. എസ്ഡിപിഐ കോഴിക്കോട് ജില്ലാ നേതൃസംഗമം എംഎസ്എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തെ കുറിച്ച് സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് ക്ലാസ് എടുത്തു. സംസ്ഥാന സെക്രട്ടറി പി ജമീല, ജില്ലാ ജനറല്‍ സെക്രട്ടറി കെ ഷമീര്‍, ജില്ലാ ട്രഷറര്‍ കെ കെ നാസര്‍ മാസ്റ്റര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it