Latest News

തൃശൂര്‍ പൂരം; കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി

തൃശൂര്‍ പൂരം; കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി
X

തൃശൂര്‍: കൊവിഡ് നിയന്ത്രണമില്ലാതെ ഇത്തവണത്തെ തൃശൂര്‍ പൂരം നടത്തും. പൂരം നടത്തിപ്പ് സംബന്ധിച്ച് മന്ത്രിമാരുടെ നേതൃത്യത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. പൂരം പൂര്‍വാധികം ഭംഗിയായും പ്രൗഢിയോടെയും നടത്തും. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കും. എന്നാല്‍, മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെ സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. മെയ് 10നാണ് തൃശൂര്‍ പൂരം. പരമാവധി തര്‍ക്കങ്ങള്‍ ഒഴിവാക്കി പൂരം ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും.

തേക്കിന്‍കാട് മൈതാനത്തെ ബാരിക്കേഡ് നിര്‍മിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ദേവസ്വങ്ങള്‍ക്കുമേല്‍ അധിക ബാധ്യത വരുത്തില്ല. ഏതാണ്ട് 15 ലക്ഷത്തോളം ആളുകളെയാണ് ഇത്തവണ പൂരത്തിന് പ്രതീക്ഷിക്കുന്നത്. വെടിക്കെട്ട് മുന്‍ വര്‍ഷങ്ങളിലേത് പോലെ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തെ കൊവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് സാമ്പത്തികമായി അമിതഭാരമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ഇടപെടല്‍. മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു എന്നിവരും ജനപ്രതിനിധികള്‍, ദേവസ്വം ഭാരവാഹികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it