Latest News

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ 'തൃക്കണ്ണന്‍' അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ തൃക്കണ്ണന്‍ അറസ്റ്റില്‍
X

ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ 'തൃക്കണ്ണന്‍' എന്ന ഹാഫീസ് സജീവിനെ ആലപ്പുഴ സൗത്ത് പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് നടപടി. 23കാരിയായ നിയമ വിദ്യാര്‍ഥിയെ ഫോട്ടോ ഷൂട്ടിനായി ആലപ്പുഴ ഇരവുകാടുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. നൂറുകണക്കിന് സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചതായും യുവതിയുടെ പരാതിയില്‍ ആരോപണമുണ്ട്. ഇയാളെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.

മൂന്നരലക്ഷം ഫോളോവെര്‍സ് ആണ് 25 കാരനായ ഹാഫിസ് എന്ന തൃക്കണ്ണനുള്ളത്. ഒരുമിച്ച് റീല്‍സ് എടുക്കാമെന്നും കൊളാബ് ചെയ്യാമെന്നും പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടികളെ വിളിച്ചുവരുത്തുന്നതെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it