വില്‍പനക്കെത്തിച്ച കഞ്ചാവ് പൊതികളുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
BY BRJ24 Sep 2022 3:55 PM GMT

X
BRJ24 Sep 2022 3:55 PM GMT
കല്‍പറ്റ: പനമരം ചങ്ങാടക്കടവ് ഭാഗത്ത് വില്‍പ്പനക്കെത്തിച്ച കഞ്ചാവ് പൊതികളുമായി യുവതിയടക്കം മൂന്നുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലിസില്‍ ഏല്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന് നിലമ്പൂര്‍ വണ്ടൂര്‍ ചന്തുള്ളി അല്‍ അമീന്‍ (30), പച്ചിലക്കാട് കായക്കല്‍ ഷനുബ് (21), പച്ചിലക്കാട് കായക്കല്‍ തസ്ലീന(35) എന്നിവരെ പനമരം പോലിസ് അറസ്റ്റ് ചെയ്തു.
സംഘം സഞ്ചരിച്ച കാറില്‍ നിന്നും ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവും പോലിസ് കണ്ടെടുത്തു. പ്രദേശത്തെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘമാണിവരെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തരക്കാരെ പ്രതിരോധിക്കാന്‍ നാട്ടുകാരുടെ സംഘം ജാഗരൂകരാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
Next Story
RELATED STORIES
ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT