Latest News

അരീക്കോട് കോഴി-മാലിന്യസംസ്‌കരണപ്ലാന്റില്‍ വീണ് മൂന്നുപേര്‍ മരിച്ചു

അരീക്കോട് കോഴി-മാലിന്യസംസ്‌കരണപ്ലാന്റില്‍ വീണ് മൂന്നുപേര്‍ മരിച്ചു
X

മലപ്പുറം: കോഴി-മാലിന്യസംസ്‌കരണപ്ലാന്റില്‍ വീണ് മൂന്നുപേര്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. മലപ്പുറം അരീക്കോടാണ് സംഭവം. ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. വികാസ് കുമാര്‍(29), സമദ് അലി (20), ഹിദേശ് ശരണ്യ(40) എന്നിവരാണ് മരിച്ചത്. വീണ ഒരാളെ രക്ഷിക്കാന്‍ വേണ്ടിയിറങ്ങിയ മറ്റു രണ്ടുപേരുമാണ് മരിക്കുകയുമായിരുന്നു എന്നാണ് വിവരം.

അതേസമയം, തൊഴിലാളികള്‍ ഇറങ്ങി വൃത്തിയാക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും അത്തരമൊരി ടാങ്കല്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. പിന്നെ എന്തിനാണ് ഇവര്‍ ഇവിടെയെത്തിയത് എന്ന ചോദ്യത്തില്‍ വ്യക്തത വരാനുണ്ട്. ഇവിടെ ജോലി ചെയ്യുന്നവര്‍ അന്യസംസ്ഥാന തൊളിലാളികളാണ് എന്നാണ് വിവരം. നിലവില്‍ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it