Latest News

ഛത്തിസ്ഗഢില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടു

ഛത്തിസ്ഗഢില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടു
X

ദന്തേവാഡ: ഛത്തിസ്ഗഢിലെ ദന്തേവാദയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡുമായാണ് ഫര്‍സപല്‍ പ്രദേശത്ത് വച്ച് ഏറ്റുമുട്ടല്‍ നടന്നത്.

മൂന്ന് നക്‌സലുകള്‍ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ദന്തേവാദയിലെ ഫര്‍സപാല്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. മരിച്ചവരില്‍ രണ്ട് പേരുടെ തലക്ക് ഒരു ലക്ഷം രൂപ വിലയിട്ടവരാണ്''- ജില്ലാ പോലിസ് മേധാവി അഭിഷേക് പല്ലവ് പറഞ്ഞു.

മൂന്നു പേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അതില്‍ ബിര്‍ജു കക്കെം, ജഗ്ഗു കക്കെം തുടങ്ങിയവരുടെ തലക്കാണ് ഒരു ലക്ഷം വിലയിട്ടിട്ടുള്ളതെന്ന് പോലിസ് വക്താവ് അജയ് ഒയാമി പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ നിന്ന് നാടന്‍ തോക്കുകളും മൂന്ന് കിലോവരുന്ന ഐഇഡിയും കണ്ടെടുത്തുവെന്ന് എസ് പി പറഞ്ഞു.

പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it