Latest News

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റ് ബൈക്ക് വാങ്ങി: മാതാവ് കസ്റ്റഡിയില്‍

കുഞ്ഞിനെ കൈമാറി ലഭിച്ച ഒരുലക്ഷം രൂപയില്‍ 50000 രൂപ നല്‍കി പിതാവ് ബൈക്ക് വാങ്ങി. 15000 രൂപ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനും ചിലവഴിച്ചു.

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റ് ബൈക്ക് വാങ്ങി: മാതാവ് കസ്റ്റഡിയില്‍
X

ബംഗളുരു: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ മാതാപിതാക്കളില്‍ മാതാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പിതാവ് ഒളിവാണ്. ബംഗളൂരുവില്‍ നിന്ന് 70കിലോമീറ്റര്‍ അകലെയുള്ള ചിന്താമണി താലൂക്കിലെ തിനക്കല്‍ ഗ്രാമത്തിലാണ് സംഭവം. സമീപ ഗ്രാമത്തിലെ മക്കളില്ലാത്ത ദമ്പതികള്‍ക്കാണ് ഇവര്‍ കുഞ്ഞിനെ വില്‍പ്പന നടത്തിയത്. വിറ്റ കുഞ്ഞിനെ പൊലീസും ശിശുക്ഷേമ വകുപ്പും ഇടപെട്ട് തിരികെയെത്തിച്ചു. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ പിതാവിനായി തെരച്ചില്‍ നടക്കുകയാണ്.

കുഞ്ഞിനെ കൈമാറി ലഭിച്ച ഒരുലക്ഷം രൂപയില്‍ 50000 രൂപ നല്‍കി പിതാവ് ബൈക്ക് വാങ്ങി. 15000 രൂപ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനും ചിലവഴിച്ചു. കുഞ്ഞ് ജനിച്ചപ്പോള്‍ മുതല്‍ തന്നെ അതിനെ വില്‍ക്കാനുള്ള പദ്ധതികള്‍ മാതാപിതാക്കള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നതിനാല്‍ അവിടെ വച്ച് വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നാലെ ഇവരുടെ പദ്ധതി അറിയാവുന്ന ഒരാള്‍ ഇടനിലക്കാരനായെത്തി. അടുത്ത ഗ്രാമമായ മലമച്ചനഹള്ളിയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൊടുക്കാനുള്ള ഏര്‍പ്പാടുണ്ടാക്കിയത് ഇയാളാണ്. തുടര്‍ന്ന് ഒരുലക്ഷം രൂപ വാങ്ങി അന്‍പത് വയസിന് മുകളിലുള്ള ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറുകയായിരുന്നു.

വില്‍പ്പനയെ കുറിച്ച് രഹസ്യവിവരം ലഭിച്ച അധികൃതര്‍ സ്ഥലത്തെത്തി കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ നിരവധിപേരെ ചോദ്യം ചെയ്തിരുന്നു. രണ്ടാം വിവാഹത്തിലുണ്ടായ കുട്ടിയെയാണ് പിതാവ് വില്‍പ്പന നടത്തിയത്. ആഢംബര ജീവിതം നയിക്കാനാണ് കുഞ്ഞിനെ വിറ്റതെന്നാണ് സൂചന. ഭര്‍ത്താവിന്റെ ഭീഷണി ഭയന്നാണ് കുഞ്ഞിനെ വില്‍ക്കാന്‍ സമ്മതിച്ചതെന്നാണ് മാതാവ് നല്‍കിയ മൊ

Next Story

RELATED STORIES

Share it