Latest News

പട്ടം നൂല്‍ തട്ടി 70 അടി താഴ്ചയിലേക്കു വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

പട്ടം നൂല്‍ തട്ടി 70 അടി താഴ്ചയിലേക്കു വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
X

വീഴ്ചയില്‍ യുവതി വിണ് തകര്‍ന്ന ഓട്ടോ







സൂറത്ത്: ഗുജറാത്തില്‍ പട്ടത്തിന്റെ നൂലില്‍ തട്ടി നിയന്ത്രണം വിട്ട വാഹനം അപകടത്തില്‍പെട്ട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. സൂറത്ത് ജില്ലയിലെ ചന്ദ്രശേഖര്‍ ആസാദ് മേല്‍പ്പാലത്തില്‍ നിന്ന് പട്ടത്തിന്റെ നൂലില്‍ തട്ടിയതോടെ നിയന്ത്രണംവിട്ട ഇരുചക്ര വാഹനത്തില്‍നിന്നു തെറിച്ച് 70 അടി താഴേക്കുവീണാണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചത്.

ഇന്നാണ് സംഭവം. റഹാനെന്ന യുവാവും ഭാര്യ റഹാനയും ഏഴുവയസുകാരിയായ മകള്‍ ഐഷയുമാണ് മരിച്ചത്. റഹാനും ഐഷയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പാലത്തിനുതാഴെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കു വീണ് മാരകമായി പരിക്കേറ്റ റഹാനയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ മേല്‍പ്പാലത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ പെട്ടെന്ന് പട്ടത്തിന്റെ നൂല്‍ റഹാനെ ചുറ്റി. റഹാന ഇത് ശ്രദ്ധയില്‍ പെടുത്തിയതോടെ ഒരു കൈ കൊണ്ട് നൂല്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സ്‌കൂട്ടര്‍ പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ചുണ്ടായ ആഘാതത്തില്‍ മൂന്നുപേരും 70 അടി താഴ്ചയിലേക്ക് പതിച്ചു.

Next Story

RELATED STORIES

Share it