Latest News

മൂന്നാറില്‍ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; മൂന്നു ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മൂന്നാറില്‍ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; മൂന്നു ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
X

മൂന്നാര്‍: വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്നു ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാരായ വിനായകന്‍, വിജയകുമാര്‍, അനീഷ് കുമാര്‍ എന്നിവരുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയാണ് മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാരില്‍ നിന്നും ദുരനുഭവമുണ്ടായെന്ന് ആരോപിച്ചത്. ഊബര്‍ കാറില്‍ സഞ്ചരിക്കാന്‍ അനുവദിച്ചില്ലെന്നും ടാക്സി ഡ്രൈവര്‍മാരുടെ സംഘം ഭീഷണിപ്പെടുത്തിയെന്നും വിനോദ സഞ്ചാരി ആരോപിച്ചിരുന്നു. ഈ ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മൂന്നാര്‍ പോലിസ് കേസും രജിസ്റ്റര്‍ ചെയ്തു. മുംബൈയില്‍ അസി. പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it