Latest News

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് ഭീഷണി; വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം

ഇത്തരക്കാരെ പൊതുപരിപാടികളില്‍ വിലക്കുമെന്നും മതപരമായ ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് ഭീഷണി; വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം
X

കവരത്തി: കൊവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് റേഷന്‍ തടയുമെന്ന ഭീഷണിയുമായി ലക്ഷദ്വീപ് ഭരണകൂടം. ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത ഭീഷണിപ്പെടുത്തലാണ് കൊവിഡ് വാക്‌സിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപ് നിവാസികള്‍ക്കു നേരെ പ്രയോഗിക്കുന്നത്.


കേന്ദ്ര സര്‍ക്കാരിന് വേണ്ടി കലക്ടര്‍ അസ്‌കര്‍ അലി ഐഎഎസ് ഇറക്കിയ ഉത്തരവിനെ ഉദ്ധരിച്ച് കടമത്ത് ദ്വീപ് സബ് ഡിവില്‍ണല്‍ ഓഫീസര്‍ എന്‍ സി മൂസ ഇറക്കിയ ഉത്തരവാണ് വിവാദത്തിലായത്. 45 വയസ് കഴിഞ്ഞവര്‍ വാക്‌സിന്‍ കുത്തിവെപ്പ് എടുത്തില്ലെങ്കില്‍ അവര്‍ക്ക് ഭാവിയില്‍ സര്‍ക്കാറിന്റെ എല്ലാ സേവനങ്ങളും റേഷനും നല്‍കില്ലെന്നാണ് ഉത്തരവ്. ഇത്തരക്കാരെ പൊതുപരിപാടികളില്‍ വിലക്കുമെന്നും മതപരമായ ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.


ഉത്തരവിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. നേരത്തെ, മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് ഒത്തുചേരാന്‍ അനുതിപത്രം വേണമെന്നും കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. റമദാന് തൊട്ടുമുമ്പായാണ് പള്ളികളിലെ പ്രാര്‍ഥനകള്‍ക്കു പോലും മുന്‍കൂര്‍ അനുമതി വേണമെന്ന തരത്തില്‍ ദ്വീപ് ഭരണകൂടം ഉത്തരവിറക്കിയത്.




Next Story

RELATED STORIES

Share it