Latest News

ഫലസ്തീന് ഐക്യദാര്‍ഢ്യം; പ്രകടനങ്ങളില്‍ പങ്കുചേര്‍ന്ന് ആയിരങ്ങള്‍

ഫലസ്തീന് ഐക്യദാര്‍ഢ്യം; പ്രകടനങ്ങളില്‍ പങ്കുചേര്‍ന്ന് ആയിരങ്ങള്‍
X

ന്യൂഡല്‍ഹി: ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും കൊല്‍ക്കത്ത പോലുള്ള നഗരങ്ങളിലും വലിയ തോതില്‍ ആളുകള്‍ ഒത്തുകൂടികാണ്ടിരിക്കുകയാണ്. ദിശ സ്റ്റുഡന്റ്സ് യൂണിയന്‍, നൗജ്വാന്‍ ഭാരത് സഭ, ഭാരതീയ ബിപ്ലോബി ശ്രമിക് പാര്‍ട്ടി, സ്ത്രീ മുക്തി ലീഗ്, ഡല്‍ഹി സ്റ്റേറ്റ് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന്‍ തുടങ്ങിയ പുരോഗമന സംഘടനകളും യുവാക്കളും പൗരന്മാരും നിരവധി പേര്‍ പ്രകടനങ്ങളില്‍ പങ്കുചേര്‍ന്നു.

ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, പൂനെ, ചണ്ഡീഗഡ്, വിശാഖപട്ടണം, വിജയവാഡ, കൊല്‍ക്കത്ത, തുടങ്ങി നിവവധി നഗരങ്ങളില്‍ ഫലസ്ഥീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.

' ഫലസ്തീന്‍ സഹായ ബോട്ടുകള്‍ക്ക് നേരെ രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്, ഇത് ഇസ്രായേല്‍ അധിനിവേശത്തിന്റെ അക്രമാസക്തവും നിയമവിരുദ്ധവുമായ സ്വഭാവം വീണ്ടും എടുത്തുകാണിക്കുന്നു. മുന്‍ ഫ്‌ലോട്ടില്ലകളും തടയുകയോ ആക്രമിക്കപ്പെടുകയോ ചെയ്തു, സന്നദ്ധപ്രവര്‍ത്തകരെ നാടുകടത്തുകയോ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ തടവിലാക്കുകയോ ചെയ്തു,' സംഘടനകളുടെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഐപിഎസ്പിയെ പ്രതിനിധീകരിച്ച് സംസാരിച്ച വിശാല്‍ ആക്രമണങ്ങളെ അപലപിച്ചു. 'ഫ്‌ലോട്ടില്ലയില്‍ സന്നിഹിതരായ എല്ലാവരുടെയും അചഞ്ചലമായ ദൃഢനിശ്ചയം തെളിയിക്കുന്നത് നീതിമാന്മാരുടെ ഐക്യവും മനോവീര്യവും തകര്‍ക്കാന്‍ ഒരു സാമ്രാജ്യത്വ സഖ്യത്തിനും ശക്തിയില്ലെന്ന്. സര്‍വ്വശക്തമായ സാമ്രാജ്യത്വ ബന്ധത്തിന് മുന്നില്‍ ആഗോള ഐക്യദാര്‍ഢ്യത്തിന്റെ ശക്തി അജയ്യമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it