Latest News

രാജ്യത്തിനെതിരേ മുദ്രാവാക്യം വിളിച്ചാല്‍ ജയിലിലേക്കയക്കും: വിദ്യാര്‍ത്ഥി സമരത്തിന് താക്കീതുമായി അമിത് ഷാ

ജെഎന്‍യുവില്‍ ചിലര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിക്കുകയാണെന്നും അമിത് ഷാ അവകാശപ്പെട്ടു.

രാജ്യത്തിനെതിരേ മുദ്രാവാക്യം വിളിച്ചാല്‍ ജയിലിലേക്കയക്കും: വിദ്യാര്‍ത്ഥി സമരത്തിന് താക്കീതുമായി അമിത് ഷാ
X

ജബല്‍പ്പൂര്‍: ഇന്ത്യയ്‌ക്കെതിരേ മുദ്രാവാക്യം വിളിക്കുന്നവരെ ജയിലിലേക്ക് അയക്കുമെന്ന് ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഞായറാഴ്ച ജബല്‍പൂരില്‍ നടന്ന റാലിക്കിടെയാണ് വിദ്യാര്‍ഥി സമരങ്ങളെ സൂചിപ്പിച്ച് അമിത് ഷായുടെ ഭീഷണി. ജെഎന്‍യുവില്‍ ചിലര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിക്കുകയാണെന്നും അമിത് ഷാ അവകാശപ്പെട്ടു. 'ഭാരത് തേരെ ടുക്‌ഡേ ടുക്‌ഡേ ഹോ ഏക് ഹസാര്‍, ഇന്‍ഷാ അല്ലാഹ്, ഇന്‍ഷാ അല്ലാഹ് (ഭാരതത്തെ കഷ്ണം കഷ്ണമാക്കും) എന്ന മുദ്രാവാക്യമാണ് ജെന്‍എയുവിലെ ചിലര്‍ വിളിക്കുന്നതെന്നും അങ്ങനെയുള്ളവരെ ജയിലിലടക്കണ്ടേയെന്നും അമിത് ഷാ ചോദിച്ചു.പൗരത്വ നിയമ ഭേഗഗതിയെ അനുകൂലിച്ച് കൊണ്ട് മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ ഈ പരാമര്‍ശം.

വെറും നാല് മാസത്തിനകം അയോധ്യയില്‍ അംബര ചുംബിയായ രാം മന്ദിര്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണം നിര്‍ത്തിക്കാന്‍ അമിത് ഷാ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. 'രാമക്ഷേത്രം പണിയണോ വേണ്ടയോ? ഇത് പണിയാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ പറയുന്നു. സിബല്‍ ഭായ്, നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഇത് നിര്‍ത്തിക്കുക. അടുത്ത നാല് മാസത്തിനുള്ളില്‍ അംബരചുംബിയായ രാമക്ഷേത്രം വരാന്‍ പോകുന്നു. '

അതേസമയം, ഏതൊരു ഇന്ത്യക്കാരന്റെയും പൗരത്വം കവര്‍ന്നെടുക്കാന്‍ കഴിയുന്ന ഒരു വ്യവസ്ഥ സിഎഎയില്‍ ചൂണ്ടിക്കാണിക്കാന്‍ ഷാ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമത ബാനര്‍ജിയെയും വെല്ലുവിളിച്ചു. കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും സിഎഎയില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുകയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു: പാകിസ്ഥാനിലെ പീഡനങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്കെത്തിയ ഓരോ അഭയാര്‍ത്ഥിക്കും ഇന്ത്യന്‍ പൗരത്വം നല്‍കാതെ തന്റെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്നും അമിത് ഷാ ആവര്‍ത്തിച്ചു.

Next Story

RELATED STORIES

Share it