Latest News

'അന്ന് ഷൂ നക്കിയവര്‍ ഇന്ന് ഷൂ എറിയുന്നു';-എ എ റഹീം എംപി

ചീഫ് ജസ്റ്റിസിനെതിരായ ഷൂ ആക്രമണം അങ്ങേയറ്റം അപമാനകരം

അന്ന് ഷൂ നക്കിയവര്‍ ഇന്ന് ഷൂ എറിയുന്നു;-എ എ റഹീം എംപി
X

തിരുവനന്തപുരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ നടന്ന ഷൂ ആക്രമണ ശ്രമം അങ്ങേയറ്റം അപമാനകരമാണെന്ന് രാജ്യസഭാ എംപി എ എ റഹീം. അന്ന് ഷൂ നക്കിയവര്‍ ഇന്ന് ഷൂ എറിയുന്നു. സനാതന ധര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് വക്കീല്‍ വേഷധാരി ഷൂ അദ്ദേഹത്തിനുനേരെ എറിഞ്ഞത്. ഒരു നൂറ്റാണ്ടായി സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണമാണ് ഇത്തരം അക്രമികളെ സൃഷ്ടിക്കുന്നതെന്ന് എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിയ ചരിത്രമുള്ളവര്‍ ഇന്ന് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയ്ക്ക് എതിരെ ഷൂ എറിയുകയാണെന്ന് എ എ റഹീം പറഞ്ഞു. നീതി പീഠങ്ങളെ ഭയപ്പെടുത്തി നിയമവാഴ്ചയെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'യതോ ധര്‍മ്മസ്ഥതോ ജയ:' നീതിയുള്ളിടത്ത് വിജയമുണ്ടെന്നാണ് അവരോട് പറയാനുള്ളുവെന്നും എംപി ഫേസ്ബുക്കില്‍ കുറിച്ചു.

Next Story

RELATED STORIES

Share it