- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദേശത്തുപോകേണ്ടവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ഡിഎംഓ ഓഫിസില്‍ നേരിട്ട് ഹാജരാവേണ്ടതില്ല

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്കുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനായി നേരിട്ട് ഡി.എം.ഒ ഓഫിസില്‍ ഹാജകേണ്ടതില്ല. 18 വയസിന് മുകളിലുള്ള, കൊവിഷീല്‍ഡ്/കൊവാക്സിന്‍ രണ്ട് ഡോസ് സ്വീകരിക്കുകയും വിദേശ യാത്രയ്ക്കായി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടവരാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവര്‍. ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നേരിട്ട് ഹാജരാവാതെ വെബ്‌സൈറ്റ് വഴി വേണ്ട കാര്യങ്ങള്‍ നടത്തിയെടുക്കാനാവും.
കൂടാതെ കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുകയും എന്നാല്‍ വിദേശ രാജ്യങ്ങളുടെ വാക്സിന്‍ നയപ്രകാരം വിദേശ യാത്രയ്ക്കായി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കൊവിഷീല്‍ഡ് എന്നതിന് പകരം ഓക്സ്ഫോര്‍ഡ് അസ്ട്രാസിനക്ക എന്ന് രേഖപ്പെടുത്തേണ്ടത് അനിവാര്യമായവര്‍ക്കും നിലവിലെ വാക്സിനേഷന്‍ സ്ഥിതി അനുസരിച്ച് അന്തിമ/ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.
രണ്ടാം ഡോസ് സ്വീകരിച്ചതിന് ശേഷം വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് താത്കാലികമായി ഒരു സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതായിരിക്കും. തുടര്‍ന്ന് https://covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് VACCINATION CERTIFICATE (GOING ABROAD) എന്ന് ടാബ് ക്ലിക്ക് ചെയ്യുക.
വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റും മറ്റ് വ്യക്തിഗതവിവരങ്ങളും നല്‍കുക. സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച് അര്‍ഹതയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
അപേക്ഷ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ എസ്.എം.എസ്. ലഭിക്കുന്നതാണ്. അംഗീകരിക്കപ്പെട്ട അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ല.
RELATED STORIES
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
31 May 2025 2:59 AM GMT''കിടക്ക ഒഴിവില്ലെങ്കില്‍ ആ ദയാമി സ്ത്രീയെ കൊല്ലൂ; ഇത്തരക്കാരെ...
31 May 2025 2:55 AM GMTചാരവൃത്തി; എഞ്ചിനീയര്‍ അറസ്റ്റില്‍
31 May 2025 2:13 AM GMTവിദ്യാഭ്യാസകലണ്ടര്‍ പുറത്തിറക്കി സര്‍ക്കാര്‍; ഹൈസ്കൂളില്‍ 1,200...
31 May 2025 2:04 AM GMTഅതിതീവ്ര മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്
31 May 2025 1:52 AM GMTസ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
30 May 2025 5:24 PM GMT