Latest News

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ക്വാറന്റീന്‍ പാലിക്കണം

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ക്വാറന്റീന്‍ പാലിക്കണം
X

തിരുവനന്തപുരം: ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം രണ്ടാം തരംഗത്തില്‍ ശക്തമാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ കര്‍ശനമായി ക്വാറന്റീന്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും.

ബ്രേയ്ക് ദ ചെയിന്‍ ക്യാമ്പെയിന്‍ ഗ്രാമ പ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. അതിന്റെ ഉത്തരവാദിത്വം അതാത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം.

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതും മാസ്‌കുകള്‍ ധരിക്കുന്നതും ഉള്‍പ്പെടെ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളെല്ലാം കൃത്യമായി നടപ്പില്‍ വരുത്തുന്നു എന്നുറപ്പിക്കാന്‍ ഓരോ തദ്ദേശഭരണ സ്ഥാപനവും ആരോഗ്യകരമായ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കണം. അത്തരത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നടത്താനാകണം.

സംസ്ഥാനമൊട്ടാകെയുള്ള 15,000ത്തോളം വരുന്ന വിഎച്ച്എസ്‌സി, എന്‍എസ്എസ് ഒന്നാം വര്‍ഷ വോളണ്ടിയര്‍മാര്‍ അവരവരുടെ പ്രദേശവാസികള്‍ക്ക് വേണ്ടി കൊവിഡ് വാക്‌സിന്‍ ഓണ്‍ലൈന്‍ രജിസ്‌ടേഷനു ടെലി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it