ആ 49പേരെ വെടിവച്ചു കൊന്ന തോക്കില്‍ എഴുതിയത് ഇതൊക്കെയാണ്...

ആ 49പേരെ വെടിവച്ചു കൊന്ന തോക്കില്‍ എഴുതിയത് ഇതൊക്കെയാണ്...

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ 49 മുസ്‌ലിംകളെ വെടിവച്ചുകൊന്നത് കൃത്യമായ ആസൂത്രണത്തോടെ. ബ്രെന്റന്‍ ടാറന്റും സംഘവും നടത്തിയ ആക്രമണം മുസ്ലിംകള്‍ക്കെതിരായ വംശവെറിയുടെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയത്. പ്രാര്‍ഥനയിലായിരുന്ന മുസ്‌ലിംകള്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ക്കാന്‍ അവര്‍ ഉപയോഗിച്ച തോക്ക് വെറുമൊരു ആയുധമായിരുന്നില്ല. അതില്‍ അവര്‍ ആലേഖനം ചെയ്ത പേരുകളും വാക്കുകളും കൃത്യമായ സൂചകങ്ങളാണ്.

അതില്‍ വെള്ളക്കാരന്റെയും ക്രിസ്ത്യനികളുടെയും മുസ്‌ലിം വിരുദ്ധ വംശീയത വെളിപ്പെടുത്തുന്ന ചരിത്രസംഭവങ്ങളുണ്ട്, വെള്ള മേധാവിത്വവാദികളുണ്ട്, ലോകത്ത് ഇതിനുമുമ്പ് വംശീയതയില്‍ ഊന്നി നടത്തിയ ക്രൂരകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുണ്ട്....

അതിങ്ങനെയാണ്.....
1. ആന്റണ്‍ ലുന്റിന്‍ പെറ്റേഴ്‌സണ്‍; സ്വീഡനില്‍ രണ്ടു അഭയാര്‍ഥി കുട്ടികളെ വെടിവച്ചുകൊന്ന കടുത്ത വെള്ള മേധാവിത്വവാദി.

2. അലക്‌സാണ്ടര്‍ ബിസണറ്റ്: കാനഡയില്‍ 2017ല്‍ ഒരു മസ്ജിദില്‍ വെടിവയ്പ്പുനടത്തി ആറുപേരെ കൊന്ന വെള്ളക്കാരന്‍.

3. സ്‌കാന്‍ഡര്‍ബര്‍ഗ്: ഒട്ടോമന്‍ സാമ്രാജ്യത്തിനെതിരേ യുദ്ധത്തിനാഹ്വാനം ചെയ്ത അല്‍ബേനിയന്‍ നേതാവ്.

4. അന്റോണിയോ ബ്രഗാഡിന്‍: തുര്‍ക്കികളുമായുള്ള യുദ്ധത്തില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി തടവുകാരെ നിഷ്‌കരുണം വധിച്ച വെനീസ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍.

5. ചാള്‍സ് മാര്‍ട്ടെല്‍: ജര്‍മന്‍ ഗോത്രവിഭാഗമായ ഫ്രാങ്കിഷ് സൈനികനേതാവ്. സ്‌പെയിനിലെ ആന്തലൂസിയയില്‍ മുസ്‌ലിംകളെ പരാജയപ്പെടുത്താന്‍ മുന്‍നിരയില്‍ നിന്ന വ്യക്തി.

6. 1683ല്‍ ഒട്ടോമന്‍ സാമ്രാജ്യത്തെ വിയന്നയില്‍ പ്രതിരോധിച്ചതമടക്കം വിവിധ ചരിത്ര സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചതായിരുന്നു ആ യന്ത്രത്തോക്ക്.

ഒപ്പം യാതൊരു കൈയറപ്പുമില്ലാതെ വെടിയുതിര്‍ക്കുന്നതിനിടെ സ്വയം ചിത്രീകരിച്ച വീഡിയോയില്‍ ഉയര്‍ന്നു കേട്ട ഗാനവും വംശവെറിയുടെ പ്രതീകം തന്നെ. ബോസ്‌നിയന്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം കൊടുത്ത സെര്‍ബ് നേതാവിനെ പ്രകീര്‍ത്തിക്കുന്നതായിരുന്നു ആ പാട്ട്.

SHN

SHN

Our Contributor help bring you the latest article around you


RELATED STORIES

Share it
Top