Latest News

ഇതു താന്‍ടാ പാലക്കാട് പോലിസ്: അക്രമ വിവരം പുറത്തുപറഞ്ഞാല്‍ കള്ളക്കേസ് ചുമത്തുമെന്ന വാക്ക് പാലിച്ചു

മര്‍ദ്ദനമേറ്റ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. അബ്ദുറഹിമാന്റെ മൂത്രത്തില്‍ രക്തത്തിന്റെ അംശമുണ്ടെന്ന് ലാബ് റിപോര്‍ട്ടിലുണ്ട്.

ഇതു താന്‍ടാ പാലക്കാട് പോലിസ്:     അക്രമ വിവരം പുറത്തുപറഞ്ഞാല്‍ കള്ളക്കേസ് ചുമത്തുമെന്ന വാക്ക് പാലിച്ചു
X

പാലക്കാട്: പാലക്കാട് നോര്‍ത്ത് പോലീസ് അങ്ങിനെ അപൂര്‍വ്വമായിട്ടാണെങ്കിലും വാക്ക് പാലിച്ചു. പോലിസ് മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ഥി സംഭവം പുറത്തു പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന വാക്കാണ് പാലിച്ചത്. കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് അടുത്ത ദിവസം തന്നെ വിദ്യാര്‍ഥിക്കെതിരില്‍ പോലിസ് കള്ളക്കേസ് ചുമത്തുകയും ചെയ്തു.

പ്രാദേശിക സംഭവത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത കാംപസ് ഫ്രണ്ട് ഏരിയ ഭാരവാഹികളായ ബിലാല്‍, അബ്ദുറഹ്‌മാന്‍ എന്നിവരെ പാലക്കാട് നോര്‍ത്ത് പോലീസ് എസ്.ഐ ടി സുധീഷ് കുമാറും ഒപ്പമുണ്ടായിരുന്ന പോലിസുകാരും ക്രൂരമര്‍ദ്ദനത്തിനും മൂന്നാംമുറക്കും ഇരയാക്കിയിരുന്നു. ലിംഗത്തില്‍ മുളക് സ്‌പ്രേ അടിച്ച ശേഷം കത്തിക്കുകയും ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്തിനാണ് ആര്‍എസ്എസുകാരെ അക്രമിച്ചതെന്നും നീയൊന്നും മുസ്‌ലിം സന്തതികള്‍ക്ക് ജന്മം നല്‍കരുതെന്നും ആക്രോശിച്ചുകൊണ്ടാണ് പീഡിപ്പിച്ചതെന്ന് മര്‍ദ്ദനമേറ്റ് അവശനിലയിലായ വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുമെന്നും മഅ്ദനിയെപ്പോലെ ഒരിക്കലും പുറം ലോകം കാണില്ലെന്നുമായിരുന്നു എസ്‌ഐ ടി സുധീഷ് കുമാറിന്റെ ഭീഷണി.

മര്‍ദ്ദനമേറ്റ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകത്തകന്‍ അബ്ദുറഹിമാന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. അബ്ദുറഹിമാന്റെ മൂത്രത്തില്‍ രക്തത്തിന്റെ അംശമുണ്ടെന്ന് ലാബ് റിപോര്‍ട്ടിലുണ്ട്. തീര്‍ത്തും അവശനായി ആശുപത്രിയില്‍ കിടക്കുന്ന അബ്ദുറഹിമാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പോലീസിനെതിരെ അസത്യം പ്രചരിപ്പിച്ചു എന്ന പേരിലാണ് നോര്‍ത്ത് പോലീസ് പുതുതായി കേസെടുത്തിട്ടുള്ളത്. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് തീര്‍ത്തും അവശായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുറഹിമാന്‍ അതിനു ശേഷം ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. എന്നിട്ടും കള്ളക്കേസില്‍ കുടുക്കി ആര്‍എസ്എസ് വിധേയത്വം ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് പോലീസ് ചെയ്യുന്നത്.

Next Story

RELATED STORIES

Share it