- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര വിദ്യാഭ്യാസ നയം; നമ്മുടെ ചെറുത്തുനിൽപ്പ് തമിഴ് സ്വത്വത്തിനും സംസ്കാരത്തിനും വേണ്ടി: ഉദയനിധി സ്റ്റാലിൻ

ന്യൂഡൽഹി: ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെയുള്ള ചെറുത്തുനിൽപ്പ് കേവലം ഭാഷക്കു വേണ്ടി മാത്രം ഉള്ളതല്ലെന്നും മറിച്ച് അത് തമിഴ് സ്വത്വത്തെയും സംസ്കാരത്തെയും സംരക്ഷിക്കുന്നതിനും കൂടി ഉള്ളതാണെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ .നന്ദനം ഗവൺമെന്റ് ആർട്‌സ് കോളേജിൽ 4.80 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കലൈഞ്ജർ കലൈയരംഗം ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന വേളയിൽ, സംസാരിക്കവയാണ് അദ്ദേഹത്തിൻ്റെ പരാമർശം.
'ഇത് വെറുമൊരു ഭാഷാ പോരാട്ടമല്ല. തമിഴ് സംസ്കാരം സംരക്ഷിക്കാനുള്ള വംശീയ പോരാട്ടമാണ് 'സ്റ്റാലിൻ എക്‌സിൽ കുറിച്ചു
" തന്തൈ പെരിയോർ തുടങ്ങി ബഹുമാനപ്പെട്ട മുഖ്യമന്ത്രി വരെയുള്ള നമ്മുടെ നേതാക്കളുടെ നേതൃത്വത്തിൽ പ്രബല ശക്തികൾ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ നമ്മൾ തുടർന്നും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
1986-ൽ ഇതേ കോളേജിൽ കരുണാനിധി ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരേ നടത്തിയ പ്രസംഗത്തെ ഉദ്ദരിച്ചു കൊണ്ട് ആ പ്രസംഗം ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 1956-ലെ ഹിന്ദി വിരുദ്ധ പ്രതിഷേധങ്ങളെക്കുറിച്ച് പരാമർശിച്ച ഉദയനിധി, അക്കാലത്ത് വിദ്യാർഥികളുടെ പങ്കാളിത്തം തമിഴ് ഭാഷയും സ്വത്വവും സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നുവെന്നും പറഞ്ഞു.
തമിഴ്നാടിന്റെ അടിസ്ഥാനം തമിഴ് മാത്രമാണ്. തമിഴിനെ പലവിധത്തിൽ ഭീഷണിപ്പെടുത്തുന്നു. അവർ ത്രിഭാഷാ നയം, പുതിയ വിദ്യാഭ്യാസ നയം, നീറ്റ് എന്നിവ കൊണ്ടുവന്നു, എല്ലാവരുടെയും ലക്ഷ്യം ഹിന്ദി എങ്ങനെയെങ്കിലും അടിച്ചേൽപ്പിക്കുക എന്നതാണ്. വിദ്യാർഥികൾ ജാഗ്രത പാലിക്കുകയും സത്യം മനസ്സിലാക്കുകയും വേണമെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിചേർത്തു.
RELATED STORIES
കാട്ടാന ജീപ്പ് കുത്തി മറിച്ചു
8 July 2025 4:19 AM GMTതമിഴ്നാട്ടില് സ്കൂള് ബസില് ട്രെയിനിടിച്ച് 3 കുട്ടികള് മരിച്ചു
8 July 2025 4:16 AM GMTവെസ്റ്റ്ബാങ്കില് 400 വീടുകള് പൊളിച്ച് സയണിസ്റ്റ് സൈന്യം
8 July 2025 4:10 AM GMTമുഹര്റം നോമ്പ് തുറക്ക് സാധനങ്ങള് വാങ്ങാന് പോയത് മരണത്തിലേക്ക്
8 July 2025 4:03 AM GMTമുഹമ്മദലിയുടെ വെളിപ്പെടുത്തല്: കൊലപാതകമാകാന് ഇടയില്ലെന്ന് മുന്...
8 July 2025 3:31 AM GMTമുഹര്റം ആഘോഷത്തിനിടെ 'ഹിന്ദു രാഷ്ട്ര' ബാനര് കത്തിക്കാന് ശ്രമം; നാലു ...
8 July 2025 3:12 AM GMT