Latest News

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ രാജി വച്ചു

രാജിക്കത്ത് കോണ്‍ഗ്രസിന് കൈമാറി

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ രാജി വച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസിന് കൈമാറി. ശക്തന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിസിസി പ്രസിഡന്റിന്റേത് ജില്ലയിലാകെ പൂര്‍ണ ശ്രദ്ധ വേണ്ട ചുമതലയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ആ നിലയ്ക്ക് തന്നെക്കാള്‍ സജീവമായി ഇടപെടാന്‍ കഴിയുന്ന ഒരാള്‍ വരണം എന്ന അഭിപ്രായമാണ് നേതാക്കളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കെപിസിസി നേതൃത്വം രാജി സ്വീകരിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.

പാലോട് രവി രാജിവച്ചപ്പോള്‍ 10 ദിവസത്തേക്ക് എന്നു പറഞ്ഞ് ഏല്‍പിച്ച ചുമതലയില്‍ നിന്നു 3 മാസമായിട്ടും മാറ്റാത്ത സാഹചര്യത്തില്‍, താല്‍ക്കാലിക ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് പദവി തിരികെ വേണമെന്നും ആവശ്യപ്പെട്ട് എന്‍ ശക്തന്‍ നേതൃത്വത്തെ നേരത്തെയും സമീപിച്ചിരുന്നു.

Next Story

RELATED STORIES

Share it