Latest News

മൂന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ഒന്നര മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് 7.81 ശതമാനം പോളിങ്

മൂന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ഒന്നര മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് 7.81 ശതമാനം പോളിങ്
X

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പോളിങ് പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് ഇതുവരെ 7.81 ശതമാനം പേര്‍ വോട്ട് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ 8.30ക്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പനുസരിച്ച് മലപ്പുറത്ത് 7.82 ശതമാനവും കോഴിക്കോട് 7.60 ശതമാനവും കണ്ണൂര്‍ 8.03 ശതമാനവും കാസര്‍കോഡ് 7.88 ശതമാനവും പോളിങ് നടന്നു.

തിരൂര്‍ 7.06, വേങ്ങര 7.30, താനൂര്‍ 7.09, തിരൂരങ്ങാടി 6.99, കുറ്റിപ്പുറം 6.95, മങ്കട 8.05, പെരിന്തല്‍മണ്ണ 7.52, മലപ്പുറം 7.78, അരീക്കോട് 7.62, കൊണ്ടോട്ടി 7.58, കാളികാവ് 7.58, വണ്ടൂര്‍ 7.47, നിലമ്പൂര്‍ 8.08, പൊന്നാനി 7.81, പെരുമ്പടപ്പ് 6.60 ശതമാനം എന്നിങ്ങനെയാണ് മലപ്പുറം ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നടന്ന പോളിങ്.

അതോടൊപ്പം കോഴിക്കോട് കോര്‍പറേഷനില്‍ 6.71 ശതമാനവും കണ്ണൂര്‍ കോര്‍പറേഷനില്‍ 5.78 ശതമാനവും പോളിങ് നടന്നു.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് മൂന്നാം ഘട്ടപോളിങ്ങ് നടക്കുന്നത്.

Next Story

RELATED STORIES

Share it