Latest News

അടച്ചിട്ട കുപ്പിക്കുള്ളില്‍ മഞ്ഞുണ്ട്, മഴയും

ചില്ലുകുപ്പി, ചെറിയ ഇനം പുല്ലും ചെടികളും, ചെറിയ കല്ലുകള്‍, നല്ല മണ്ണ് എന്നിവയുണ്ടെങ്കില്‍ ടെറേറിയം തയ്യാറാക്കാം.

അടച്ചിട്ട കുപ്പിക്കുള്ളില്‍ മഞ്ഞുണ്ട്, മഴയും
X

കോഴിക്കോട്: മഞ്ഞ് മൂടുന്ന, മഴ പെയ്യുന്ന പൂക്കളുടെയും പുല്‍ത്തകിടിയുടെയും കുഞ്ഞുലോകം. അതാണ് ടെറേനിയം. പളുങ്ക് കുപ്പിക്കുള്ളില്‍ ഒരുക്കുന്ന അതിമനോഹര ലോകമാണ് ഇത്. മേശപ്പുറത്ത്, സ്വീകരണ മുറിയില്‍, അടുക്കളയില്‍, ഓഫിസില്‍ അങ്ങിനെ ഇഷ്ടമുള്ള എവിടെയും വെക്കാം എന്നതാണ് ടെറേറിയത്തിന്റെ പ്രത്യേകത. നന്നായി സെറ്റ് ചെയ്ത ടെറേറിയത്തിന് നല്ല വില കൊടുക്കേണ്ടിവരും. എന്നാല്‍ അല്‍പ്പം ശ്രദ്ധയുണ്ടെങ്കിലും നമുക്കും മനോഹരമായ ടെറേറിയം ഒരുക്കാം.


ചില്ലുകുപ്പി, ചെറിയ ഇനം പുല്ലും ചെടികളും, ചെറിയ കല്ലുകള്‍, നല്ല മണ്ണ് എന്നിവയുണ്ടെങ്കില്‍ ടെറേറിയം തയ്യാറാക്കാം. ടെറേറിയത്തിനായി തിരഞ്ഞെടുത്ത കുപ്പിയില്‍ ആദ്യം ഒന്നര ഇഞ്ച് കനത്തില്‍ ചെറിയ കല്ലുകള്‍ വിതറുക. ശേഷം മണ്ണ് നിറയ്ക്കാം. തിരഞ്ഞെടുക്കുന്ന ചെടിക്ക് വേരിറങ്ങാന്‍ വേണ്ട അളവിലാണ് മണ്ണ് ഇടേണ്ടത്.


ടെറേറിയത്തില്‍ ലാന്റ്‌സ്‌കേപ്പ് ചെയ്യുന്നതിന്റെ ഭംഗിയാണ് ടേറേറിയത്തിന്റെ ആകെ ഭംഗി. കുന്നില്‍ചെരിവും സമതല പ്രദേശവും എല്ലാം ഭാവനക്കനുസരിച്ച് ഇതില്‍ ഒരുക്കാം. അതിന് അനുയോജ്യമായ ചെടികളും മറ്റ് വസ്തുക്കളും ഉപയോഗിക്കണമെന്ന് മാത്രം. ബൗളിന്റെ പിന്‍വശത്ത് നിന്ന് ആരംഭിച്ച് മുന്നിലേക്ക് പോകുന്ന രീതിയിലാകണം ചെടികള്‍ ക്രമീകരിക്കേണ്ടത്. ടെറേറിയം സെറ്റ് ചെയ്ത ശേഷം ആവശ്യത്തിന് വെള്ളം മണ്ണില്‍ സ്‌പ്രേ ചെയ്ത ശേഷം കുപ്പി അടയ്ക്കാം. സൂര്യപ്രകാശം ഇടക്ക് ലഭിച്ചാല്‍ നാല് മാസക്കാലം വരെ ഒരു പരിചരണവും ടെറേറിയത്തിന് കൊടുക്കേണ്ടതില്ല. മണ്ണിലെ ജലാംശം വലിച്ചെടുത്ത് ചെടികള്‍ പുറത്തേക്ക് ഓക്‌സിജന്‍ പുറംതള്ളി, വെള്ളം നീരാവിയായി കുപ്പിയുടെ വശങ്ങളില്‍ തന്നെ കെട്ടിനിന്ന് ചെറിയ വെള്ളത്തുള്ളികളായി കുപ്പിക്ക് വശങ്ങളിലൂടെ മണ്ണിലേക്ക് തന്നെ ഒലിച്ചിറങ്ങും. ഇത് കുപ്പിക്കകത്ത് മഞ്ഞും മഴയും പെയ്യുന്ന പ്രതീതി ഉളവാക്കും. വലിയ പളുങ്ക് കുപ്പികള്‍, ഫിഷ് ബൗള്‍, അക്വേറിയം എന്നിവയിലും ടെറേറിയം ഒരുക്കാം.




Next Story

RELATED STORIES

Share it