Latest News

പാര്‍ട്ടിക്ക് അതീതമായി രാജ്യതാല്‍പര്യത്തിന് പ്രാധാന്യം നല്‍കിയുള്ള നീക്കങ്ങളുണ്ടാവണം: സോണിയാ ഗാന്ധി

മമത ബാനര്‍ജി,ശരത് പവാര്‍, എം കെ സ്റ്റാലിന്‍, ഉദ്ദവ് താക്കറെ, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

പാര്‍ട്ടിക്ക് അതീതമായി രാജ്യതാല്‍പര്യത്തിന് പ്രാധാന്യം നല്‍കിയുള്ള നീക്കങ്ങളുണ്ടാവണം: സോണിയാ ഗാന്ധി
X

ന്യൂഡല്‍ഹി: പാര്‍ട്ടി താല്‍പര്യത്തിന് അതീതമായി രാജ്യതാല്‍പര്യത്തിന് പ്രാധാന്യം നല്‍കിയുള്ള നീക്കങ്ങളുണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമായിരിക്കണം. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും അവര്‍ പറഞ്ഞു. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് നിര്‍ദ്ദേശം. പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു.


കൊവിഡ് മഹാമാരിക്കിടെ സോണിയാഗാന്ധി വിളിക്കുന്ന രണ്ടാമത്തെ പ്രതിപക്ഷ യോഗമാണ് ഇന്നത്തേത്. മമത ബാനര്‍ജി,ശരത് പവാര്‍, എം കെ സ്റ്റാലിന്‍, ഉദ്ദവ് താക്കറെ, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം, ഇന്ധന വിലക്കയറ്റം ഉള്‍പ്പടെ സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ക്കുള്ള തീരുമാനം യോഗത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. നേരത്തെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളന സമയത്ത് മുമ്പൊന്നുമില്ലാത്ത രീതിയില്‍ പ്രതിപക്ഷത്ത് യോജിപ്പ് പ്രകടമായിരുന്നു. ഈ രീതിയില്‍ മുന്നോട്ട് പോകണമെന്നാണ് സോണിയയുടെ നിര്‍ദ്ദേശം.




Next Story

RELATED STORIES

Share it