Latest News

'പോളിങ് കണക്ക് പുറത്ത് വിടാത്തതില്‍ ദുരൂഹത'; വി ശിവന്‍കുട്ടി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലുള്ള തടസം വ്യക്തമാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പോളിങ് കണക്ക് പുറത്ത് വിടാത്തതില്‍ ദുരൂഹത; വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുദിവസമായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ കണക്ക് പുറത്ത് വിടാത്തതില്‍ ദുരൂഹതയുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ട്, സര്‍വീസ് വോട്ട്, പോസ്റ്റല്‍ വോട്ട്, വീട്ടിലെ വോട്ട് എന്നിവയൊക്കെ ചേര്‍ത്ത അന്തിമ എണ്ണം എത്രയാണെന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ ഉടനെ പുറത്തുവിടണം. വോട്ടെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഈ കണക്കുകള്‍ കൃത്യമായി നല്‍കുന്നതില്‍ കമ്മീഷന്റെ മുന്നിലുള്ള തടസം വ്യക്തമാക്കണം. ദുരൂഹത സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച കാലത്ത് വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇത്രയും കാലതാമസം വരുന്നത് ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ്. ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക പരിഹരിക്കാന്‍ കമ്മീഷന്‍ അടിയന്തരമായി ഇടപെടുകയും എല്ലാ വിഭാഗം വോട്ടുകളുടെയും കൃത്യമായ കണക്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും വേണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Next Story

RELATED STORIES

Share it