കേബിള്‍ നെറ്റ്‌വര്‍ക്ക് സാധനങ്ങള്‍ മോഷണം; മാളയില്‍ യുവാവ് അറസ്റ്റില്‍
BY BRJ22 March 2021 3:17 PM GMT

X
BRJ22 March 2021 3:17 PM GMT
മാള: സ്വകാര്യ കേബിള്‍ നെറ്റ്‌വര്‍ക്ക് കമ്പനിയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഇതേ കമ്പനിയിലെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി കനക്കത്തുപറമ്പില്‍ ജിനേഷ് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പൊയ്യ അണ്ടിക്കമ്പനി റോഡിന് സമീപത്തുവെച്ചിരുന്ന ഇന്‍വെര്‍ട്ടര്‍, ബാറ്ററി, നോട് തുടങ്ങിയ സാധനങ്ങള്‍ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയിരുന്നു. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തി ഇയാളെ പിടികൂടുകയായിരുന്നു.
അന്വേഷണത്തില്‍ നിന്ന് ഇയാള്‍ക്കെതിരെ എറണാകുളം ജില്ലയിലും കേസുകളുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. മോഷണ വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച ഓട്ടോറിക്ഷയും ഇയാള്‍ എറണാകുളത്തുനിന്ന് മോഷ്ടിച്ചതാണെന്ന് പൊലിസ് പറഞ്ഞു.
Next Story
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTമധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദില്‍ വിഗ്രഹം സ്ഥാപിച്ച്...
13 Sep 2023 9:25 AM GMTഉദയ്നിധി സ്റ്റാലിന് എന്ന പെരിയാര്‍ മൂന്നാമന്
5 Sep 2023 2:45 PM GMTമണിപ്പൂരിലെ കൂട്ടക്കൊലയും കേരളത്തിലെ കൊലവിളിയും
29 July 2023 7:36 AM GMTഎസ് സി-എസ് ടി, ഒബിസി വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഏകസിവില്‍ കോഡ്
24 Jun 2023 3:03 PM GMTപോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMT