Latest News

ജൈന ക്ഷേത്രത്തില്‍ മോഷണം; 40 ലക്ഷം വിലവരുന്ന സ്വര്‍ണകലശം കവര്‍ന്നു

ജൈന ക്ഷേത്രത്തില്‍ മോഷണം; 40 ലക്ഷം വിലവരുന്ന സ്വര്‍ണകലശം കവര്‍ന്നു
X

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ജൈന ക്ഷേത്രത്തിൽ നിന്നു ലക്ഷങ്ങളുടെ വിലവരുന്ന സ്വർണകലശം മോഷണം പോയി. വെള്ളിയാഴ്ച രാത്രി നടന്ന സംഭവം ശനിയാഴ്ചയാണ് പുറത്തറിയുന്നത്.
പോലിസ് നൽകിയ വിവരങ്ങൾ പ്രകാരം ക്ഷേത്രത്തിന്റെ മേൽക്കൂര പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്. ഏകദേശം 30 കിലോ ഭാരമുള്ള ചെമ്പുപാത്രത്തിന് സ്വർണം പൂശിയാണ് കലശം നിർമ്മിച്ചത്, അതിന്റെ മൂല്യം 40 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്.

മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞതായി പോലിസ് അറിയിച്ചു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് റെഡ് ഫോർട്ടിലെ ജൈന ക്ഷേത്രത്തിൽ നിന്നു കോടികൾ വിലമതിക്കുന്ന വസ്തുക്കളും മോഷണം പോയിരുന്നു.

Next Story

RELATED STORIES

Share it