Latest News

കേരള പോലിസ് അക്കാദമിയില്‍ മോഷണം; ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി

കേരള പോലിസ് അക്കാദമിയില്‍ മോഷണം; ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി
X

തൃശൂര്‍: കേരള പോലിസ് അക്കാദമി ക്യാംപസില്‍ മോഷണം. അക്കാദമി ക്യാംപസിനുള്ളിലെ ലക്ഷങ്ങള്‍ വില വരുന്ന രണ്ട് ചന്ദന മരങ്ങളാണ് മോഷ്ടിച്ചത്. സംഭവത്തില്‍ അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയില്‍ വിയ്യൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 30 വര്‍ഷത്തിലേറെ പഴക്കമുള്ള ചന്ദനമരങ്ങളുടെ ഭാഗങ്ങളാണ് മുറിച്ചുകടത്തിയത്. കനത്ത കാവലുള്ള പോലിസ് അക്കാദമിയില്‍ മോഷണം നടന്നത് ഡിസംബര്‍ 27നും ജനുവരി രണ്ടിനും ഇടയിലാണെന്ന് അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയില്‍ പറയുന്നു. മോഷണത്തിനു പിന്നാലെ കര്‍ശന ജാഗ്രത വേണമെന്ന് സര്‍ക്കുലര്‍ ഇറക്കി.

രാജ വൃക്ഷങ്ങള്‍ ഏറെയുള്ള അക്കാദമിയില്‍ കനത്ത കാവല്‍ വേണമെന്നും രാത്രികാലങ്ങളില്‍ പ്രത്യേക പെട്രോളിങ് ഏര്‍പ്പെടുത്തണമെന്നും പ്രത്യേക സര്‍ക്കുലറില്‍ പറയുന്നു. ഏക്കറുക്കണക്കിന് വ്യാപിച്ചുകിടക്കുന്ന ക്യാംപസില്‍ പലമേഖലകളിലും സിസിടിവികളില്ല. ഏതുവഴിയാണ് ചന്ദനമരങ്ങള്‍ കടത്തിയതെന്നോ എന്നാണ് കടത്തിയതെന്നോ കൃത്യമായ വിവരമില്ല. നേരത്തെ അക്കാദമി വളപ്പില്‍നിന്ന് തേക്ക് മരങ്ങളും മുറിച്ചുകടത്തിയിരുന്നു. 2009ല്‍ പിസ്റ്റളുകള്‍ മോഷണം പോയ സംഭവവമുണ്ടായി.

Next Story

RELATED STORIES

Share it