Latest News

കൊയിലാണ്ടിയില്‍ മോഷണശ്രമത്തിനിടെ രണ്ട് യുവതികൾ പിടിയിലായി

കൊയിലാണ്ടിയില്‍ മോഷണശ്രമത്തിനിടെ രണ്ട് യുവതികൾ പിടിയിലായി
X

കൊയിലാണ്ടി: കണ്ണൂരിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ സ്ത്രീകള്‍ കൊയിലാണ്ടിയില്‍ മോഷണശ്രമത്തിനിടെ പിടിയില്‍. ആന്ധ്ര കടപ്പ് ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38), ആനന്ദി (40) എന്നിവരാണ് പിടിയിലായത്.

കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു ഇവര്‍. ജ്വല്ലറി ഉടമ ഉമ്മത്ത് സേട്ടുവിന്റെ മകന്‍ ഇവര്‍ കടയിലെക്ക് കയറിയപ്പോള്‍ ഇവരെ തിരിച്ചറിയുകയും കടയില്‍ പിടിച്ചു വെക്കുകയുമായിരുന്നു. ഇതില്‍ ഏജന്റെന്ന് പറയുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു.

കടയില്‍ ഉണ്ടായിരുന്നവളെ കൊയിലാണ്ടി പിങ്ക് പോലീസെത്തി കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it