പരപ്പനങ്ങാടിയില്‍ നിന്നും കാശ്മീരിലേക്ക് യുവാക്കള്‍ സൈക്കിളില്‍ യാത്ര പുറപ്പെട്ടു
പരപ്പനങ്ങാടി : കാശ്മീരിലെ മഞ്ഞുമലകളില്‍ മലപ്പുറത്തിന്റെ കയ്യൊപ്പ് ചാര്‍ത്താനും മനംമയക്കുന്ന കാഴ്ച്ചകള്‍ കാണാനും സൈക്കിളുമായി ഒരു കൂട്ടം യുവാക്കള്‍ യാത്ര തിരിച്ചു. അന്വേഷണ തൃഷ്ണയും സാഹസിക ആവേശവും മുറ്റി നില്ക്കുന്ന പരപ്പനങ്ങാടി പുത്തരിക്കലിലെ ഒരു കൂട്ടം യുവാക്കളാണ് തങ്ങളുടെ സ്വപ്ന യാത്രക് ഇഷ്ട വാഹനമായ സൈക്കിളില്‍ പുറപ്പെട്ടത്. പരപ്പനങ്ങാടി സ്വദേശികളായ ഹാഷിഖ്, നസീഫ്, ദില്‍ഷു മുഹമ്മദ്, ഷബീബ്. എന്നിവര്‍ പുത്തരിക്കലില്‍ നിന്നാണ്. യാത്രയാരംഭിച്ചത്.
ദിനംപ്രതി 140 കിലോമീറ്റര്‍ യാത്ര ചെയ്യാനാകുമെന്നുള്ള കണക്ക് കൂട്ടലിലാണ് ഈ നാലംഗ സംഘം യാത്ര ക്രമീകരിച്ചിട്ടുള്ളത്. പുത്തരിക്കല്‍ യുവ കൂട്ടായ്മ അദ്ധ്യക്ഷന്‍ ബിജീഷ് ഫ്ലാഗ് ഓഫ് ചെയ്തു . കഴിഞ ദിവസം നഗര സഭ കൗണ്‍സിലര്‍ ഫാത്തിമ റഹീമിന്റെ മകന് കെ പി അബ്ദുല്‍ ഹക്കിം പരപ്പനങ്ങാടിയില്‍ നിന്ന് സൈക്കിളില്‍ തനിച്ച് ലഡാക്കിലേക്ക് യാത്ര തിരിച്ചിരുന്നു.
RELATED STORIES
ഇസ്രായേലിലേക്കുള്ള കപ്പലിന് അനുമതി തടഞ്ഞ് സ്പെയിന്; കപ്പലില്‍...
17 May 2024 5:32 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTജപ്പാനിലും ഫലസ്തീന് അനുകൂല പ്രതിഷേധം
12 May 2024 12:02 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMT