ദേശീയ യുവജന ദിനത്തില്‍ യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം: സഞ്ചാരികളുടെ കൂട്ടായ്മയായ യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി 12 ദേശീയ യുവജന ദിനത്തിന്റെ ഭാഗമായിരുന്നു രക്തദാനക്യാമ്പ്. കുറ്റിപ്പാല ഗാര്‍ഡന്‍ വാലി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം, ബ്ലഡ് ഡോണേഴ്‌സ് കേരള തിരൂര്‍ താലൂക്ക് കമ്മിറ്റി, ഗവണ്‍മെന്റ് ബ്ലഡ് ബാങ്ക് തിരൂര്‍ എന്നിവയുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പ് പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ മലപ്പുറം ജില്ലാ ചെയര്‍മാന്‍ യൂസഫ് തൈക്കാടനായിരുന്നു അധ്യക്ഷന്‍. സംസ്ഥാന ചെയര്‍മാന്‍ എം അബൂബക്കര്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെത്തന്നെ ആദ്യ വനിതാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ. സജിതയാണ് രക്തം നല്‍കി രക്തദാന ക്യാമ്പിന് തുടക്കം കുറിച്ചത്. ഗാര്‍ഡന്‍ വാലി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം റിയാസ് ദീന്‍ സ്വാഗതവും യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹി ഷാഹുല്‍ഹമീദ് പറമ്പാട്ട് നന്ദിയും പറഞ്ഞു.
RELATED STORIES
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഇനി...
10 Aug 2022 2:13 PM GMTഎസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
10 Aug 2022 1:46 PM GMT'2014ല്‍ വിജയിച്ചു, 2024ലോ?'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ...
10 Aug 2022 1:44 PM GMTവാഹനപരിശോധനയ്ക്കിടെ എഎസ്ഐയ്ക്ക് ബൈക്കിടിച്ച് പരിക്ക്
10 Aug 2022 1:40 PM GMTഓണാഘോഷം; 24 മണിക്കൂര്‍ കണ്ട്രോള് റൂമുമായി എക്‌സൈസ്
10 Aug 2022 1:38 PM GMTശമ്പളം തടഞ്ഞുവച്ച സംഭവം: പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന് സ്വമേധയാ...
10 Aug 2022 1:32 PM GMT