പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ കണ്ടെത്താനായില്ല; തിരച്ചിലിനായി കൂടുതല്‍ സംഘങ്ങളെത്തി
നേരത്തെ ഒരു സംഘം മാത്രമാണ് തിരച്ചിലിനായി ഉണ്ടായിരുന്നത്. ഇപ്പോള്‍ നാല് സംഘമായി തിരിഞ്ഞാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: മണിയൂര്‍ പഞ്ചായത്തിലെ തുറശ്ശേരിക്കടവ് പാലത്തിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല. തിരച്ചിലുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്‌സിന്റെ കൂടുതല്‍ സംഘങ്ങള്‍ സ്ഥലത്തു എത്തിച്ചേര്‍ന്നു. നേരത്തെ ഒരു സംഘം മാത്രമാണ് തിരച്ചിലിനായി ഉണ്ടായിരുന്നത്. ഇപ്പോള്‍ നാല് സംഘമായി തിരിഞ്ഞാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.
കുന്നത്തുകര എണ്ണക്കണ്ടി സിറാജിന്റെ മകന്‍ ഷിയാസ് (22) ആണ് ഒഴുക്കില്‍പ്പെട്ടത്. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയത്. വേലിയിറക്കമായിരുന്നതിനാല്‍ ഒഴുക്ക് ശക്തമായിരുന്നു.
വടകരയില്‍നിന്നെത്തിയ അഗ്‌നി രക്ഷാസേനയും നാട്ടുകാരും രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നിരുന്നു. ഇപ്പോള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി തിരച്ചില്‍ ശക്തമാക്കി. വടകര തീരദേശ പോലുസ് സ്‌റ്റേഷനിലെ കോസ്റ്റല്‍ വാര്‍ഡന്‍മാരും ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമും തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്.
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT