Latest News

ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു

കൊയക്കോട്ടു കോളനിയില്‍ കരിമ്പനക്കല്‍ വീട്ടില്‍ ശങ്കരന്‍ കുട്ടിയുടെ മകന്‍ സിജിനാണ് മരിച്ചത്.

ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു
X

കൊണ്ടാഴി: വീട്ടിലെ തെങ്ങില്‍ നിന്ന് ഇരുമ്പുതോട്ടി ഉപയോഗിച്ച് ഇളനീര്‍ ഇടുന്നതിനിടയില്‍ തൊട്ടടുത്തുള്ള ലൈന്‍ കമ്പിയില്‍ തോട്ടി തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു.

കൊയക്കോട്ടു കോളനിയില്‍ കരിമ്പനക്കല്‍ വീട്ടില്‍ ശങ്കരന്‍ കുട്ടിയുടെ മകന്‍ സിജിനാണ്(25) മരിച്ചത്.

അത്തിപൊറ്റയിലുള്ള ഭാര്യവീട്ടില്‍ നിന്ന് തിരിച്ചെത്തി ഇളനീര്‍ ഇടാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. വാര്‍ഡ് മെമ്പര്‍ ബിബിന്‍ കുമാറും മറ്റുളളവരും ചേര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: അനീഷ അമ്മ:ശോഭ. സഹോദരന്‍:സുബിന്‍.

Next Story

RELATED STORIES

Share it