- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാഷിസ്റ്റ് മനോഭാവമുള്ളവരുടെ വാക്കുകള്‍ ഒരുമിച്ചുനിന്ന് മുളയിലേ നുള്ളിക്കളയണം: ഡോ. എം കെ മുനീര്‍

കോഴിക്കോട്: ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് കേട്ടതെന്നും വിജ്ഞാന വിസ്‌ഫോടനത്തിന്റെ ഹബ്ബായി കേരളം വികസിക്കുന്നത് അംഗീകരിക്കാനാവാത്ത ഫാഷിസ്റ്റ് മനോഭാവമുള്ള ഇത്തരം ആളുകളുടെ വാക്കുകള്‍ മലയാളി ഒരുമിച്ചുനിന്ന് മുളയിലേ നുള്ളിക്കളയണമെന്നും ഡോ. എം കെ മുനീര്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുനീര്‍ പ്രതികരണം അറിയിച്ചത്.
''ഇത് കേട്ടപ്പോള്‍ എന്റെ ഗുരുക്കന്മാരാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. അവരെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. എന്നെ ഞാനാക്കിയ, എന്നില്‍ മതേതരത്വ മൂല്യം ഉണ്ടാക്കിയെടുക്കുകയും എല്ലാവരെയും സമഭാവനയോടെ കാണാന്‍ പഠിപ്പിക്കുകയും ചെയ്ത അവരെ ഞാന്‍ ഓര്‍ക്കുകയാണ്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ കറുത്ത പുള്ളികള്‍ അധ്യാപക സമൂഹത്തിന് അപമാനമായി മാറുകയാണ്. ഇത്തരത്തിലുള്ള ആളുകള്‍ നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥി സമൂഹത്തെ പിറകോട്ട് നയിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുകയില്ല''
''നമ്മുടെ കേരളത്തിലെ കുട്ടികള്‍ അഖിലേന്ത്യാതലത്തില്‍ തന്നെ ഉയര്‍ന്ന നിലയിലേക്ക് എത്തുമ്പോള്‍ ഓരോ മലയാളിക്കും അഭിമാന നിമിഷമാണ്. സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ആദ്യ നൂറിനകത്തു പോലും നമ്മുടെ കുട്ടികള്‍ കടന്നുവരുന്ന സാഹചര്യമാണിത്. അസൂയാവഹമായ മലയാളികളുടെ ഈ മുന്നേറ്റമാണ് ഫാഷിസ്റ്റ് മനോഭാവമുള്ള ഇവരെ പോലുള്ളവര്‍ക്ക് അംഗീകരിക്കാനാവാത്തത്.'' മുനീര്‍ ചൂണ്ടിക്കാട്ടി.
RELATED STORIES
നിപ സംശയിക്കുന്ന വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി; സംസ്ഥാനത്ത്...
16 July 2025 2:16 PM GMTബസ് സമരം: ഒരു വിഭാഗം പിന്മാറി; സമരവുമായി മുന്നോട്ടെന്ന് മറുവിഭാഗം
16 July 2025 2:14 PM GMTനിമിഷ പ്രിയയുടെ മോചനത്തിന് തടസമാവുന്ന പ്രചാരണങ്ങളില്‍ നിന്നും മാറി...
16 July 2025 2:03 PM GMTകോണ്‍ഗ്രസ് നേതാവ് സി വി പദ്മരാജന് അന്തരിച്ചു
16 July 2025 1:51 PM GMTകൊല്ലത്ത് നാല് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1എന്‍1
16 July 2025 1:38 PM GMTനിപ കണ്ടെയ്ന്മെന്റ് സോണില്‍ പോലിസും യുവാവും തമ്മില്‍ സംഘര്‍ഷം
16 July 2025 1:32 PM GMT