Latest News

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വനിതാദിനത്തില്‍ പത്ത് പ്രമുഖ വനിതകളെ ആദരിച്ചു

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വനിതാദിനത്തില്‍ പത്ത് പ്രമുഖ വനിതകളെ ആദരിച്ചു
X

മലപ്പുറം: 2022 മാര്‍ച്ച് 8 വനിതാ ദിനത്തില്‍ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലയില്‍ പ്രമുഖരായ 10 വനിതകളെ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് സല്‍മാ സ്വാലിഹിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പത്മശ്രീ അവാര്‍ഡ് ജേതാവ് കെ വി റാബിയയെ അവരുടെ വസതിയിലെത്തി അനുമോദിച്ചു. വൈസ് പ്രസിഡന്റ് സുനിയ സിറാജ്, ജില്ലാ സെക്രട്ടറി റൈഹാന കോട്ടക്കല്‍, സൈനബ അലവിക്കുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.

കോട്ടക്കല്‍ മണ്ഡലത്തില്‍ ഗിന്നസ് ജേതാവ് ജൗഹറ മെഹറിനെ സൈനബ അലവിക്കുട്ടിയുടെ നേതൃത്വത്തിലും മഞ്ചേരി മണ്ഡലത്തില്‍ വൈകല്യത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച സക്കരിയ മാഹിനെ സാജിത മജീദ് ഫൈസിയുടെ നേതൃത്വത്തിലും നിലമ്പൂര്‍ മണ്ഡലത്തില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥിനെ സജ്‌നയുടെ നേതൃത്വത്തിലും വേങ്ങര മണ്ഡലത്തില്‍ സൈക്കോളജി റാങ്ക് ജേതാവ് കെ കെ അസ്മാബിയെ ആരിഫയുടെ നേതൃത്വത്തിലും കൊണ്ടോട്ടിയില്‍ ഡോക്ടര്‍ ആയിഷാബിയെ റഹ്മത്ത് മുംതാസിന്റെ നേതൃത്വത്തിലും പൊന്നാനി മണ്ഡലത്തില്‍ അതിജീവനപാഠം നല്‍കിയ മാറഞ്ചേരി റുഖിയയെയും സ്‌നേഹാദരം നല്‍കി ആദരിച്ചു.

ജില്ലയില്‍ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ഒരുമിച്ചുകൊണ്ട് വനിതാദിന പ്രതിജ്ഞയും നിര്‍വഹിച്ചു.

Next Story

RELATED STORIES

Share it