മുന്‍സ്പീക്കറെ വധിച്ച കേസില്‍ ഒളിവിലായിരുന്ന യുവതി ബിജെപിയില്‍ ചേര്‍ന്നു

പോണ്ടിച്ചേരി: പന്ത്രണ്ടോളം കേസില്‍ പ്രതിയും മുന്‍ സ്പീക്കര്‍ വി എം സി ശിവകുമാറെ വധിച്ച കേസില്‍ ഒളിവിലുമായിരുന്ന യുവതി ബിജെപിയില്‍ ചേര്‍ന്നു. മീര എന്ന ആര്‍ ഏളിലരാശിയാണ് ബുധനാഴ്ച പോണ്ടിച്ചേരി, തമിഴ്‌നാട് അതിര്‍ത്തിയിലെ രഹസ്യസങ്കേതത്തില്‍ വച്ച് ബിജെപി അംഗത്വമെടുത്തത്. ബിജെപി ജനറല്‍ സെക്രട്ടറി എംബലം ആര്‍ സെല്‍വന്റെ സാന്നിധ്യത്തിലായിരുന്നു പോലിസ് ഒളിവിലാണെന്ന് റിപോര്‍ട്ട് നല്‍കിയ പ്രതി ബിജെപി അംഗമായത്.
പോലിസ് ഔദ്യോഗികമായി ഒളിവിലാണെന്ന് പ്രഖ്യാപിച്ച പ്രതി പാര്‍ട്ടിയില്‍ ചേര്‍ന്നതിനെ പ്രാദേശിക നേതാക്കള്‍ ന്യായീകരിച്ചു. പാര്‍ട്ടിയില്‍ ആര്‍ക്കും ചേര്‍ന്നുപ്രവര്‍ത്തിക്കാമെന്നും കുറ്റകൃത്യങ്ങൡ പ്രതിചേര്‍ക്കപ്പെട്ടവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നതുകൊണ്ട് പാര്‍ട്ടിയുടെ പ്രതിച്ഛായ തകരുകയില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അവര്‍ പാര്‍ട്ടിയിലേക്ക് ഓണ്‍ലൈന്‍ വഴിയാണ് ചേര്‍ന്നത്. ബുധനാഴ്ച അവര്‍ പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. ബിജെപിയില്‍ ആര്‍ക്കും അംഗത്വമെടുക്കാം. അതേസമയം അവര്‍ക്ക് പാര്‍ട്ടിയില്‍ നേതൃപദവി നല്‍കില്ലെന്നും സെല്‍വം പറഞ്ഞു.
38 വയസ്സുളള ഏളിലരാശി സ്പീക്കറെ കൂടാതെ മറ്റ് മൂന്നു പേരെ വധിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ്. കഴിഞ്ഞ വര്‍ഷം കാരയ്ക്കല്‍ കലക്ടറുടെ ഉത്തരവ് പ്രകാരം ഇവരെ ഗുണ്ടാ ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.

RELATED STORIES
ഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍...
11 Aug 2022 5:02 PM GMTചിറവക്കില്‍ കണ്ടെത്തിയ പീരങ്കിയുടെ കുഴല്‍ പഴശിരാജ മ്യൂസിയത്തിലേക്ക്...
11 Aug 2022 4:49 PM GMTവെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഫസ്ന റിജാസ്...
11 Aug 2022 4:25 PM GMTപിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു; ലോഡ്ജില്‍ നിന്ന് യുവതിയും...
11 Aug 2022 4:12 PM GMTകോഴിക്കോട് മേയര്‍ ആര്‍എസ്എസ് നോമിനി
11 Aug 2022 3:30 PM GMT'ഇടം' പദ്ധതി നാടിനെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കും: മന്ത്രി പി എ...
11 Aug 2022 3:17 PM GMT