Latest News

പുല്ലങ്കോട് സ്രാമ്പിക്കല്ലില്‍ കനത്ത മഴയില്‍ മതിലിടിഞ്ഞു

പുല്ലങ്കോട് സ്രാമ്പിക്കല്ലില്‍ കനത്ത മഴയില്‍ മതിലിടിഞ്ഞു
X

പുല്ലങ്കോട്: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ പുല്ലങ്കോട് സ്രാമ്പിക്കല്ലില്‍ മതിലിടിഞ്ഞു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് പതിനഞ്ചടിയോളം ഉയരമുള്ള കന്‍മതിലിടിഞ്ഞത്. സമീപത്തെ വീട് അപകടം പറ്റാതെ രക്ഷപ്പെട്ടു. പുല്ലങ്കോട് എസ്റ്റേറ്റില്‍ നിന്നും ഒഴുകുന്ന തോരപ്പ തോടിന് സംരക്ഷണമായി കെട്ടിയ മതിലാണ് ഇടിഞ്ഞത്.

തോടിനു സമീപം പുതുതായി നിര്‍മിക്കുന്ന പലേക്കോടന്‍ മുഹമ്മദിന്റെ വീടിന്റെ സംരക്ഷണത്തിന് കെട്ടിയതായിരുന്നു മതില്‍. തോട് പൂര്‍ണമായും മണ്ണും കല്ലും മൂടിയതിനാല്‍ സമീപ വീടുകള്‍ കടുത്ത ഭീഷണിയിലാണ്. വീടുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാന്‍ നാട്ടുകാര്‍ ഒന്നടങ്കം രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

മഴ കനത്താല്‍ തോട്ടിലൂടെ കുത്തിയൊലിച്ചെത്തുന്ന വെള്ളം സമീപ വീടുകള്‍ക്ക് ഭീഷണിയാവുമെന്ന് അയല്‍വാസിയായ കിളിയാല മുഹമ്മദ് പറഞ്ഞു. തോട്ടില്‍ വീണു കിടക്കുന്ന വലിയ കല്ലുകള്‍ നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടാണ് കരക്കു കയറ്റിയത്. മതിലിടിഞ്ഞതോടെ വീടിനു കെട്ടിയ തറയും തകര്‍ച്ചാഭീതിയിലാണ്.

Next Story

RELATED STORIES

Share it