Latest News

നല്‍കിയ 20 നോട്ടിസുകളും ഉപാധ്യക്ഷന്‍ തള്ളിക്കളഞ്ഞു; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

നല്‍കിയ 20 നോട്ടിസുകളും ഉപാധ്യക്ഷന്‍ തള്ളിക്കളഞ്ഞു; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം
X

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭയില്‍ ബഹളം. രാജ്യസഭ ഉച്ചയ്ക്ക് 2 മണി വരെ പിരിഞ്ഞു. വിവിധ വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നല്‍കിയ 20 നോട്ടിസുകളും ഉപാധ്യക്ഷന്‍ ഹരിവന്‍ഷ് തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. അതേസമയം, ലോക്സഭയിലും 'വോട്ട് മോഷണം' എന്ന ആരോപണത്തില്‍ പ്രതിപക്ഷം ഉച്ചത്തിലുള്ള പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും മുഴക്കി.

ബിഹാറിലെ വോട്ടര്‍ പട്ടികകളുടെ പ്രത്യേക പരിഷ്‌കരണത്തിന്റെ ഭരണഘടനാപരവും തിരഞ്ഞെടുപ്പ് പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് എംപി രണ്‍ദീപ് സുര്‍ജേവാലയും എഎപി എംപി സഞ്ജയ് സിങും ചൊവ്വാഴ്ച രാജ്യസഭയില്‍ ബിസിനസ് സസ്പെന്‍ഷന്‍ നോട്ടീസ് സമര്‍പ്പിച്ചു.

Next Story

RELATED STORIES

Share it