Latest News

തലശ്ശേരി- മാഹി ബൈപ്പാസിൽ ടോള്‍ ഈടാക്കി തുടങ്ങി; ഉദ്ഘാടനം ഇന്ന്

തലശ്ശേരി- മാഹി ബൈപ്പാസിൽ ടോള്‍ ഈടാക്കി തുടങ്ങി; ഉദ്ഘാടനം ഇന്ന്
X

കണ്ണൂര്‍: തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മണി മുതല്‍ ടോള്‍ ഈടാക്കി തുടങ്ങി. ട്രയല്‍ റണ്ണിനായി കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ബൈപ്പാസ് തുറന്നുകൊടുത്തിരുന്നു. തലശ്ശേരി ചോനാടത്ത് മന്ത്രി മുഹമ്മദ് റിയാസും സ്പീക്കര്‍ എഎന്‍ ഷംസീറും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.45 മീറ്റര്‍ വീതിയില്‍ 18.6 കിലോ മീറ്റര്‍ നീളത്തില്‍ ബൈപ്പാസ് പൂര്‍ത്തിയാവുന്നത്. 1977ല്‍ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2018ലാണ് തുടങ്ങിയത്. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ മുതല്‍ കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് വരെയാണ് ബൈപ്പാസ്.


Next Story

RELATED STORIES

Share it